കള്ളനോട്ടു കേസിലെ പ്രതിയെ 13വര്‍ഷത്തിനു ശേഷം അറസ്റ്റു ചെയ്തു

KTM-KALLANARRESNTകോട്ടയം:  കള്ളനോട്ടു കേസിലെ പ്രതിയെ പതിമൂന്നു വര്‍ഷത്തിനു ശേഷം ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. ആര്‍പ്പൂക്കര പനമ്പാലം ഓടങ്കല്‍ കാസിമിന്റെ മകന്‍ മുസ്തഫ (40) യെയാണ് അറസ്റ്റു ചെയ്തത്. 2003ലാണ് കേസിനാസ്പദമായ  സംഭവം. ഈ കേസില്‍ ഉള്‍പ്പെട്ടിരുന്ന ആര്‍പ്പൂക്കര ഭാഗത്തുള്ള സണ്ണി എന്നയാളുടെ വീട്ടില്‍ വച്ച് മറ്റു പ്രതികള്‍ ചേര്‍ന്ന് കള്ളനോട്ട് നിര്‍മാണം നടത്തിയിരുന്നതായി കണ്ടെത്തുകയും നോട്ട് നിര്‍മിക്കുന്നതിനാവശ്യമായ സാമഗ്രികള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

കേസില്‍ പ്രതിയായ മുസ്തഫ ജാമ്യത്തില്‍ ഇറങ്ങിയശേഷം കോടതിയില്‍ ഹാജരാകാതെ  13 വര്‍ഷമായ മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍  കഴിഞ്ഞു വരുകയായിരുന്നു. കോഴിക്കോട്ട് രാമനാട്ടുകരായില്‍  ഇയാള്‍ പ്ലെയിസ്‌മെന്റ് സ്ഥാപനം നടത്തിവരുകയായിരുന്നു.  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍  ക്രൈം ബ്രാഞ്ച് സംഘടിത കുറ്റാന്വേഷണ വിഭഗാം സര്‍ക്കിള്‍ ഇന്‍സ്‌പെക്്ടര്‍ വി.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.

Related posts