കള്ളുഷാപ്പിനായി നെല്‍പാടം നികത്തുന്നതായി പരാതി

pkd-kallushapനെന്മാറ: അടിപെരണ്ട- നെന്മാറ പ്രധാനപാതയോടു ചേര്‍ന്നതും അയിലൂര്‍ ഗ്രാമപഞ്ചായത്തിലെ തിരുവഴിയാടിനു സമീപത്തെ പുത്തന്‍കടവ് കള്ളുഷാപ്പിനായി നെല്‍പാടം മണ്ണിട്ടുനികത്തുന്നതായി പരാതി. ഇരുപ്പൂ നെല്‍കൃഷി ചെയ്യുന്ന നെല്‍പാടമാണ് ഇത്തരത്തില്‍ നികത്തുന്നത്. മണ്ണിട്ടു നികത്തിയ ഭാഗത്തേക്ക് കള്ളുഷാപ്പ് മാറ്റി സ്ഥാപിക്കുന്നതിനാണ് അനധികൃതമായി നെല്‍പാടം നകത്തുന്നത്. ഇതിനു സമീപത്ത് മതപഠന സ്ഥാപനം, തിരുവാഴിയാട് ഗവണ്‍മെന്റ് യുപി സ്കൂള്‍, ഹൈസ്കൂള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തില്‍ നെല്‍പാടം നികത്തി കള്ളുഷാപ്പ് സ്ഥാപിക്കാനുള്ള അധികൃതരുടെ ശ്രമം ഉപേക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അധികൃതര്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമാണ്.

Related posts