കൊല്ലം: ഇരവിപുരം കാക്കത്തോപ്പ് തീരപ്രദേശത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന മണ്ണുമാന്തികപ്പല്‍ തീരത്തുനിന്നും മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുന്നില്ലെങ്കില്‍ കേന്ദ്ര സഹായം അഭ്യര്ത്ഥിക്കണമെന്ന്് എന്‍.കെ.പ്രേമചന്ദ്രന് എം.പി. ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു മാസമായി തീരത്തടിഞ്ഞ കപ്പല്‍ മാറ്റാന്‍ കഴിയാത്തത് സംസ്ഥാന ഗവണ്മെന്റിന്റെ ഗുരുതരമായ വീഴ്ചയാണ്.
കപ്പലടിഞ്ഞതിന്റെ ഫലമായി ഇരുനൂറ് മീറ്ററോളം തീരപ്രദേശം കടലാക്രമണത്തിനു വിധേയമായി. പത്തോളം വീടുകള്‍ നഷ്ടപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇക്കാര്യത്തില്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സഹായം ലഭ്യമാക്കി നേവി ഉള്‍പ്പെടെയുളള സൈനിക സംവിധാനത്തെ ഉപയോഗിച്ച് കപ്പല്‍ എത്രയും പെട്ടെന്ന് മാറ്റാന്‍ നടപടി സ്വീകരിക്കണം.
കാക്കത്തോപ്പ് തീരദേശസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കടപ്പുറത്താരംഭിച്ച അനിശ്ചിതകാല നിരാഹാരസമരത്തെ അഭിവാദ്യം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എന്‍.കെ.പ്രേമചന്ദ്രന് എം.പി നിരന്തരമായ കടലാക്രമണ ഭീഷണിയില്‍ നിന്നും തീരമേഖലയെ രക്ഷിക്കുവാന്‍ ദൈര്‍ഘ്യമുളള പുലിമുട്ടോടു കുടിയ കടല്‍ഭിത്തി നിര്‍മ്മിക്കണം. ദുരിതബാധിതരായ തീരദേശവാസികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കി പുനരധിവസിപ്പിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.