കാട്ടുപന്നിയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു

pkd-panniനെന്മാറ: കാട്ടുപന്നിയുടെ ആക്രമണത്തില്‍നിന്നും അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച മകന് കാട്ടുപന്നിയുടെ കടിയേറ്റു.
കരിമ്പാറ തോട്ടുപുറത്ത് ഷാജുവിന്റെ മകന്‍ പോള്‍സണ്‍(17)നാണ് പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. അയിലൂര്‍ എസ്എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് പോള്‍സണ്‍. ഇന്നലെ അമ്മ എല്‍സിയുമൊത്ത് പശുവിന് പുല്ലെരിയാന്‍പോയതായിരുന്നു. പെട്ടെന്ന് പാഞ്ഞടുത്ത കാട്ടുപന്നി അമ്മയെ ആക്രമിക്കാന്‍ തുടങ്ങുന്നതുകണ്ട പോള്‍സണ്‍ പന്നിയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും പന്നി പോള്‍സനെ ഇടിച്ചുവീഴ്ത്തുകയും ഇടതുകാലില്‍ കടിച്ച് മാംസംപറിച്ചെടുക്കുകയും ചെയ്തു.

ഇവരുടെ നിലവിളികേട്ട് ഓടികൂടിയ നാട്ടുകാരാണ് പോള്‍സനെ ആശുപത്രിയിലെത്തിച്ചത്. വന്യമൃഗത്തിന്റെ ആക്രമണത്തിലാണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റതെങ്കില്‍ ധനസഹായം അനുവദിക്കുമെന്ന് വനം ഉദ്യോഗസ്ഥര്‍ അറിയിച്ചു.ആഴ്ചകള്‍ക്ക്മുമ്പാണ് കരിമ്പാറയില്‍ ബൈക്ക് യാത്രക്കാരന്റെ മേല്‍ മാന്‍ചാടിവീണ് യാത്രക്കാരന് പരിക്കേറ്റത്. കാട്ടില്‍നിന്നും വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത് പതിവായി തീര്‍ന്നിരിക്കുകയാണ്. വേനല്‍ചൂട് കൂടിവരുന്നതിനാലാണ് വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത്.

Related posts