കാരണം കുടുംബ പ്രശ്‌നങ്ങള്‍…! ഭാര്യയും കുഞ്ഞും നോക്കിനില്‍ക്കേ യുവാവ് പുഴയില്‍ ചാടി; ജീവന്‍ രക്ഷപ്പെടുത്തിയത് അഗ്നിശനമസേനയുടെ സമയോജിതമായ ഇടപെടല്‍

waterമൂവാറ്റുപുഴ: ഭാര്യയും മൂന്നുവയസുള്ള കുഞ്ഞും നോക്കിനില്‍ക്കേ നഗരത്തിലെ പാലത്തില്‍ നിന്നു പുഴയില്‍ ചാടിയ ഓട്ടോ ഡ്രൈവറായ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം നാലോടെ  മൂവാറ്റുപുഴ ലതാ പാലത്തില്‍നിന്നു മുറിക്കല്ല് പള്ളിക്കുന്നേല്‍ സിജോ(26)യാണ് പുഴയിലേക്ക് ചാടിയത്.

ഭാര്യയും കുഞ്ഞുമായി ഓട്ടോയില്‍ വരികയായിരുന്ന സിജോ പാലത്തില്‍ എത്തിയശേഷം ഓട്ടോ നിര്‍ത്തി പെട്ടെന്ന് പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് പറയുന്നു. ഭാര്യയുടെയും കുഞ്ഞിന്റെയും കരച്ചില്‍ കേട്ട് പുഴയില്‍ മീന്‍പിടിക്കുകയായിരുന്നവര്‍ സമീപത്തെ അഗ്നിശമനസേനാ ഓഫീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ സേനാ ഡ്രൈവര്‍ കെ.കെ. ബിജുവും ഹോംഗാര്‍ഡ് ബെന്നി ജോര്‍ജും പുഴയിലേക്ക് ചാടി മുങ്ങി താഴുകയായിരുന്ന സിജോയെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. തുടര്‍ന്നു മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സനല്‍കി. കുടുംബ പ്രശ്‌നമാണ് സംഭവത്തിന് കാരണമെന്നു പോലീസ് പറഞ്ഞു.

അഗ്നിശനമസേനയുടെ സമയോജിതമായ ഇടപെടലാണ് സിജോയുടെ ജീവന്‍ രക്ഷപ്പെടുത്തുന്നതിനു സഹായകമായത്. സീനിയര്‍ ഫയര്‍മാന്‍ മുഹമ്മദ് ഇക്ബാല്‍, ഡ്രൈവര്‍ വി.കെ. മനു, ഫയര്‍മാന്‍മാരായ ബിനീഷ് തോമസ്, ബോണി ആന്റണി, ഹോംഗാര്‍ഡ് ഷിജു സോമന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Related posts