കാറും ഓട്ടോയും കൂട്ടയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു; ഓട്ടോറിക്ഷാ രണ്ടായി പളര്‍ന്നു; വഴിയാത്രക്കാരനും പരിക്ക്

ktm-accidentpalaപാലാ: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. പാലാ കെഎസ് ഐആര്‍ടിസി ഓട്ടോ സ്റ്റാന്‍ഡിലെ  ഡ്രൈവര്‍ ഇടപ്പാടി ഇടത്തൊട്ടിയില്‍ തോമസുകുട്ടി(55) യാണ് മരിച്ചത്. വഴിയാത്രക്കാരന്‍ പീടികമറ്റത്തില്‍ ഔസേപ്പിനും പരിക്കേറ്റു.   ഇന്നലെ രാത്രി എട്ടരയോടെ പാലാ പാരലല്‍ റോഡില്‍ കോട്ടപ്പാലത്തിനു സമീപമാണ് അപകടം. പാലായില്‍ നിന്നും മരങ്ങാട്ടുപിള്ളി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറും ബി എഡ് കോളേജ് റോഡില്‍ നിന്നും പാരലല്‍ റോഡിലേയ്ക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ രണ്ടു കഷണമായി തകര്‍ന്നു. റോഡിന്റെ ഇരുവശങ്ങളിലേയ്ക്കാണ് തകര്‍ന്ന ഭാഗങ്ങള്‍ തെറിച്ചുവീണത്. നിയന്ത്രണം വിട്ട കാര്‍ അന്വതു മീറ്ററോളും അകലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. കാറിലുണ്ടായിരുന്ന ഉഴവൂര്‍ സ്വദേശികളായ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ നഗരലസഭാധ്യക്ഷ ലീനാ സണ്ണിയാണ് പരിക്കേറ്റവരെ ആശുപത്രിയാലാക്കിയത്.

ഓട്ടോ ഡ്രൈവര്‍ തോമസുകുട്ടിയെ ആദ്യം പാലാ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല. സംസ്കാരം നാളെ രാവിലെ പത്തിനു മൂന്നാനി സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയില്‍. ചെറുപ്പത്തിലുണ്ടായ അപകടത്തെത്തുടര്‍ന്ന് ഒരു കാല്‍ മുറിച്ചു കളഞ്ഞ തോമസുകുട്ടി ക്രിത്രിമകാലിന്റെ സഹായത്തോടെയാണ് ജീവിതവെല്ലുവിളികളെ നേരിട്ടുകൊണ്ടിരുന്നത്. ഭാര്യ ലൗലി. മകന്‍-ബിബിന്‍.

Related posts