കോതമംഗലം: കീരംപാറ പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ വാട്ടര്‍ അഥോറിറ്റി ഓഫീസ് ഉപരോധിച്ചതോടെ പ്രശ്ന പരിഹാരം.പെരിയാറിലെ ജലനിരപ്പ് താഴ്ന്ന് പമ്പിംഗ് നടത്താനാവാതെ കീരമ്പാറ പഞ്ചായത്തില്‍ രണ്ടാഴ്ചയോളമായി കുടിവെള്ള വിതരണം മുടങ്ങിക്കിടക്കുകയായി രുന്നു. മഴക്കാലമായിട്ടും പൈപ്പ് വെള്ളം കിട്ടാതെ വന്നപ്പോള്‍ ജനം പ്രതിഷേധവുമായി പഞ്ചായത്തിലെത്തി. ജല അഥോറിറ്റിയില്‍ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടാവാതെ വന്നപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റും മെമ്പര്‍മാരും ചേര്‍ന്ന് കോഴിപ്പിള്ളി ജല അഥോറിറ്റി ഓഫീസ് ഉപരോധിച്ചു.ഇതോടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി.
വര്‍ഷകാലത്ത് ഭൂതത്താന്‍കെട്ട് ബാരേജ് അറ്റകുറ്റപ്പണികളുടെ പേരില്‍ തുറന്നാല്‍ കീരമ്പാറക്കാരുടെ കുടിവെള്ളം മുട്ടും.കാലങ്ങളായുള്ള സ്ഥിതിയാണിത്.സമരമോ എന്തു വന്നാലും പെരിയാര്‍വാലിക്ക് കുലുക്കമില്ല.ഇക്കുറി ബാരേജിലെ ഷട്ടറുകള്‍ മുഴുവന്‍ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് തീരെ താഴ്ന്നു.ഇതോടെ തട്ടേക്കാട് പമ്പ്ഹൗസില്‍ നിന്ന് പമ്പിങ് നടത്താനാവാത്ത അവസ്ഥയിലായി.ഒരാഴ്ച മുമ്പ് ജല അതോറിട്ടി അധികാരികള്‍ പഞ്ചായത്തിലെത്തി പ്രസിഡന്റുമായി ചര്‍ച്ച നടത്തി 24 മണിക്കൂറിനുള്ളില്‍ പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.പിന്നെയുംഒരാഴ്ച കൂടി കഴിഞ്ഞിട്ടും പരിഹാരമായില്ല.പകരം കുടിവെള്ളക്ഷാമം രൂക്ഷമാവുകയും ചെയ്തു.
കിണറില്‍ വീഴുന്ന മഴവെള്ളം ഉപയോഗിച്ചാണ് പമ്പിംഗ് നടത്തിയിരുന്നത്.കിണറിലെ വെള്ളവും വറ്റിയതോടെ നാല് ദിവസമായി പമ്പിംഗ് പൂര്‍ണമായും നിലച്ചു.പൈപ്പ് വെള്ളത്തെ ആശ്രയിച്ച് കഴിയുന്ന പഞ്ചായത്തിലെ ഭൂരിഭാഗം പേരും ഇതോടെ ദുരിതത്തിലായി.നാട്ടുകാര്‍ പ്രതിഷേധവുമായി പഞ്ചായത്ത് ഓഫീസിലെത്തിയതോടെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റും മെമ്പര്‍മാരും ജല അഥോറിറ്റി ഓഫീസ് ഉപരോധിച്ചു.അസിസ്ന്റന്റ് എക്സിക്യുട്ടിവ്എന്ജിനീയറുമായി ചര്‍ച്ച ചെയ്ത് പുഴയോട് ചേര്‍ന്നുള്ള ചെറിയ കിണറിന് മുകളില്‍ അഡീഷണല്‍ മോട്ടോര്‍ വച്ച് പമ്പ്ഹൗസിലെ കിണറിലേക്ക് വെള്ളം എത്തിച്ച് പമ്പിങ് നടത്താന്‍ സൗകര്യമേര്‍പ്പെടുത്തിയതോടെ ഉപരോധ സമരം അവസാനിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പോള്‍,വൈസ്പ്രസിഡന്റ് സിനി യാക്കോബ്,മെമ്പര്‍മാരായ ബിനോയ്.സി.പു്ല്ലന്,അയ്യപ്പന് ചാര്‍ത്താവ്,ബിജു ചെറിയാന്,ലിസി ജോണ്‍,ബിജി ജോണി,ബീന ജോഷി,വി.കെ.വര്‍ഗീസ്,കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മാമച്ചന് ജോസഫ്,കേരള കോണ്‍ഗ്രസ്(എം)മണ്ഡലം സെക്രട്ടറി എല്‍ദോസ്,കേരള കോണ്‍ഗ്രസ്(ജേക്കബ്)മണ്ഡലം പ്രസി ഡന്റ് സണ്ണി അറമ്പന്‍കുടി എന്നിവര്‍ പ്രസംഗിച്ചു.ഇനിയും കുടിവെള്ളം മുട്ടിക്കുന്ന അവസ്ഥ ഉണ്ടായാല്‍ വന്‍ജനകീയ പ്രക്ഷോഭത്തിലേക്ക് തിരിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.