കുഞ്ഞിരാമായണത്തിന് ശേഷം ഗോദയുമായി ബേസില്‍ വരുന്നു

vameegha-gabiകുഞ്ഞിരാമായണത്തിന് ശേഷം ബേസില്‍ ജോസഫ് ഗുസ്തിക്കാരന്റെ കഥയുമായി വരുന്നു. ടൊവിനോയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

ഗുസ്തിയെ ആസ്പദമാക്കിയുള്ള കോമഡി ചിത്രമായിരിക്കും ഗോദ. കേരളത്തിലും പഞ്ചാബിലുമായിട്ടായിരിക്കും  ചിത്രീകരണം നടക്കുക. പഞ്ചാബി നടി വമിഖ ഗബ്ബിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

മേയ് അവസാനം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തില്‍ അജുവര്‍ഗീസ്, രഞ്ജി പണിക്കര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഇ4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുഖേഷ് ആര്‍ മേത്തയാണ് ചിത്രം നിര്‍മിക്കുന്നത്.

Related posts