കുട്ടിയെ പിന്‍സീറ്റിലിരുത്തി പൂസായി ഡ്രൈവ് ചെയ്ത മാതാവ് അറസ്റ്റില്‍

driveഫ്‌ളോറിഡ: രണ്ടു വയസുള്ള കുട്ടിയെ കാറിന്റെ പിന്‍സീറ്റിലിരുത്തി മദ്യപിച്ചു പൂസായി വാഹനം ഓടിച്ച മാതാവ് അറസ്റ്റില്‍. ശനിയാഴ്ച രാത്രി ഫ്‌ളോറിഡയിലാണു സംഭവം.

നാല്പത്തിരണ്ടുകാരിയായ ലഫ്മാം എന്ന മധ്യവയസ്കയാണ് അപകടകരമായ വിധത്തില്‍ കാര്‍ ഓടിച്ചത്. ടയര്‍ പൊട്ടിപ്പൊളിഞ്ഞ് നിരത്തിലൂടെ റിമ്മില്‍ ഉഗ്രശബ്ദത്തോടെ അതിവേഗം കുതിച്ചുപാഞ്ഞ കാറിനെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പോലീസിനു സന്ദേശം നല്‍കി. ഇതിനെത്തുടര്‍ന്നു അന്വേഷണം ആരംഭിച്ച പോലീസ് കാര്‍ റോഡില്‍ പാര്‍ക്ക് ചെയ്തു നിലയില്‍ കണ്ടെത്തി. കാറിനുള്ളില്‍ മയങ്ങിക്കിടക്കുന്ന ലഫ്മാമിനെയും രണ്ടു വയസുള്ള കുട്ടിയേയും ആണ് കണ്ടെത്തിയത്. ഇവരോട് കാറിനു പുറത്ത് ഇറങ്ങുന്നതിനും ആള്‍ക്കഹോള്‍ ടെസ്റ്റ് നടത്തുന്നതിനും പോലീസ് ആവശ്യപ്പെട്ടു. പരിശോധനയില്‍ ലഫ്മാം മദ്യപിച്ചതായി കണ്ടെത്തിയ പോലീസ്, ഇവരെ അറസ്റ്റു ചെയ്യുകയും കുട്ടിയെ പിതാവിനെ ഏല്‍പ്പിക്കുകയും ചെയ്തു.

കുട്ടിക്ക് അപകടം സംഭവിക്കത്തക്കവിധം വാഹനം ഓടിച്ചതിനും മദ്യപിച്ചു വാഹനം ഓടിച്ചതിനുമാണ് പോലീസ് കേസെടുത്തത്. ശനിയാഴ്ച ജയിലിടച്ച മാതാവിനെ ജാമ്യത്തില്‍ വിട്ടു.

കുട്ടികളെ കാറിലിരുത്തി മദ്യപിച്ചു വാഹനമോടിക്കുന്നത് കുറ്റകരമാണെന്ന് പോലീസ് പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related posts