കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തില്‍ ഇന്നലെ പുതുതായി 17 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു. ഇതോടെ ഇതുവരെ രോഗബാധ കണെ്ടത്തിയവരുടെ എണ്ണം 167 ആയി. രോഗം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മുതല്‍ കുമാരപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടികള്‍ക്കായി പീഡിയാട്രിക് വിഭാഗം ഡോക്ടറുടെ പ്രത്യേക സേവനം ഉണ്ടാകും. മുതിര്‍ന്നവര്‍ക്കും സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
കഴിഞ്ഞദിവസം നടന്ന ക്യാമ്പില്‍ 172 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 43 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 13 കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു. ഇവര്‍ക്ക് ഇന്ന് നടക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ പ്രത്യേക പരിശോധന നടത്തുമെന്നും ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു.
ആരോഗ്യവകുപ്പിന്റെയും ആശാപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വീടുകള്‍തോറും കയറിയിറങ്ങിയുള്ള ക്ലോറിനേഷന് പ്രവര്‍ത്തനവും ബോധവത്ക്കരണവും തുടരുകയാണ്. കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കുന്നതിനായി എല്ലാവിധ പ്രതിരോധപ്രവര്‍ത്തനങ്ങളും നടത്തുന്നുണെ്ടന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.