കൊച്ചി: സരിതാ എസ്.നായരുടെ കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യൂതാനന്ദന്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചേര്‍ന്ന് കേരളത്തിന്റെ പൊതുരംഗം മലിമസമാക്കി. മുഖ്യമന്ത്രി ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്തു. കേരളത്തിലെ ജനങ്ങളോട് ഉമ്മന്‍ചാണ്ടി മാപ്പുപറയണം. മുഖ്യമന്ത്രി നിയമത്തിന് വിധേയനാകണം അന്വേഷണത്തിന് തയ്യാറാകണം. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെ അവിശ്വസിക്കേണ്ടതില്ല. ആരോപണങ്ങള്‍ തെറ്റെങ്കില്‍ ഉമ്മന്‍ ചാണ്ടി അത് തെളിയിക്കണം. ഉമ്മന്‍ ചാണ്ടിക്കെതിരെ മുമ്പും ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗണേഷ്കുമാറിന്റെ ഭൂതവും ഭാവിയും നോക്കി ജനം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെ അവിശ്വസിക്കേണ്ടതില്ല; ഗണേഷ്കുമാറിന്റെ ഭൂതവും ഭാവിയും നോക്കി ജനം തീരുമാനമെടുക്കുമെന്നു വി.എസ്. അച്യൂതാനന്ദന്
