കൊയിലാണ്ടിയില്‍ വന്‍ തീപിടിത്തം; വോഡഫോണ്‍ സ്റ്റോര്‍ കത്തിനശിച്ചു

kkd-fireകൊയിലാണ്ടി: ദേശീയപാതക്കരികിലെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഫായിസ് ബില്‍ഡിംഗിലാണ് ഇന്നു രാവിലെ 11.45 ഓടെ തീ പടര്‍ന്നത്. കെട്ടിടത്തിലെ വോഡഫോണ്‍ ഓഫീസിലാണ് തീ ആദ്യം കണ്ടതെന്ന് ദൃക്്‌സാക്ഷികള്‍ പറഞ്ഞു. ഫെഡറല്‍ ബാങ്ക് ഓഫീസ്, എടിഎം കൗണ്ടര്‍ എന്നിവയും ഇതേ കെട്ടിടത്തിലാണ്.  നാട്ടുകാരും കൊയിലാണ്ടി പോലീസും തീ അണയ്ക്കാന്‍ മുന്നിട്ടിറങ്ങി. തുടര്‍ന്ന് വടകരയില്‍ നിന്നും കോഴിക്കോട് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി ഏറെനേരം പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തീപിടിത്തത്തില്‍ വോഡഫോണ്‍ സ്റ്റോര്‍ പൂര്‍ണമായും കത്തി}ശിച്ചു. ഫെഡറല്‍ബാങ്കിന്റെ എടിഎം കൗണ്ടറിന}ും ഭാഗികമായി തീപിടിച്ചു. കെട്ടിടത്തിന്റെ മുകള്‍ നിലയിലേക്കും തീ പടര്‍ന്നു. തീപിടിത്തത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം സ്തംഭിച്ചു. അഗ്നിബാധയുടെ കാരണം അറിവായിട്ടില്ല. വ്യാപാരസ്ഥാപനങ്ങളില്‍ അടിക്കടിയുണ്ടാകുന്ന തീപിടിത്തം കൊയിലാണ്ടിക്കാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ആഴ്ചകള്‍ക്കു മുമ്പ് ദേശീയപാതയോരത്തെ വര്‍ക്ക്‌ഷോപ്പ് കത്തിനശിച്ചിരുന്നു. കൊയിലാണ്ടിയില്‍ ഫയര്‍‌സ്റ്റേഷന്‍ വേണമെന്ന ഇവിടുത്തുകാരുടെ ആവശ്യം ഇത്രയും നാളുകളായിട്ടും പരിഗണിക്കപ്പെട്ടിട്ടില്ല.

Related posts