വെള്ളറട: നിരവധി കേസിലെ പ്രതിയെ പോലീസ് വിദഗ്ദ്ധമായി പിടികൂടി. ആര്യന്‍കോട് പോലീസ് പരിധിയില്‍ കുറ്റിയാണിക്കോട് കിഴക്കേക്കര വീട്ടില്‍ ദിലീപ് (27) ആണ് പിടിയില്‍ ആയത്. 2015ല്‍ ആണ് കേസിനു ആസ്പദമായ സംഭവം. കുറ്റിയാണിക്കാട് സ്വദേശി രാജേഷ് (30)നെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടാം പ്രതിയാണ് പിടിയിലായ ദിലീപ്. മൂന്നാം പ്രതിയും 11ല്‍ അധികം വെട്ടു കേസിലെ പ്രതിയുമായ വാവച്ചിയെന്ന വിഷ്ണുവിനെ ഒരാഴ്ച മുമ്പ് നെയ്യാറ്റിന്‍കര ഡിവൈഎസ്പി നസീറിന്റെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു.
ഒന്നാം പ്രതി ലാല്‍കുമാര്‍ ഒളിവിലാണ്. റൂറല്‍ എസ്പി ഷെദിന്‍ അഹമ്മദിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നെയ്യാറ്റിന്‍കര ഡിവൈഎസ്പി നസീര്‍, വെള്ളറട സിഐ രവീന്ദ്രന്, ആര്യന്‍കോട് എസ്ഐ നിയാസ്, പിസിമാരായ സുരേഷ് കുമാര്‍, വിജയന് എന്നിവര്‍ ചേര്‍ന്ന് സ്കോര്‍പിയോ കാറില്‍ സഞ്ചരിക്കവെ പിന്തുടര്ന്നാണ് ദിലീപിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊലപാതകത്തിനു ഉപയോഗിച്ച വാളും കമ്പിപ്പാരയും കണ്ടെടുക്കുന്നതിനു പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.