കോതമംഗലം നഗരസഭയില്‍ 16.92 കോടിയുടെ വികസനപദ്ധതികള്‍ക്ക് അംഗീകാരം

KNR-RUPEESകോതമംഗലം:നഗരസഭയില്‍ 2016-17 വര്‍ഷത്തില്‍ 16.92 കോടിയുടെ പദ്ധതികള്‍ക്ക് വികസന സെമിനാറില്‍ അംഗീകാരം നല്‍കി.നഗരസഭ‘ ഓഡിറ്റോറിയത്തില്‍ നടത്തിയ സെമിനാര്‍ നിയുക്ത എംഎല്‍എ ആന്റണി ജോണ്‍  ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍  എ.ജി. ജോര്‍ജ് പദ്ധതികള്‍ വിശദീകരിച്ചു. കൃഷിക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും 59 ലക്ഷവും ദാരിദ്ര്യ ലഘൂകരണത്തിന് 1.90 കോടിയും പട്ടികജാതി വികസനത്തിന് 75 ലക്ഷവുമാണ് നീക്കിവച്ചിരിക്കുന്നത്.

ഇതിനു പുറമെ വനിതകളുടെ ക്ഷേമത്തിന് ആരോഗ്യ മേഖലയില്‍ 39 ലക്ഷവും കുടിവെള്ളത്തിന് 11 ലക്ഷവും വിദ്യാഭ്യാസ മേഖലയ്ക്ക് ഒമ്പതു ലക്ഷവും അടിസ്ഥാന സൗകര്യ വികസനത്തിന് 3.89 കോടിയും സാമൂഹ്യ സുരക്ഷിതത്വത്തിന്  53 ലക്ഷവും ഊര്‍ജ മേഖലയ്ക്ക് 32 ലക്ഷവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വന നിര്‍മാണത്തിന്1.2 കോടിയും കുമ്പളത്തുമുറിയില്‍ ഡമ്പിംഗ് യാര്‍ഡിനോട് ചേര്‍ന്ന് സ്ഥലം വാങ്ങുന്നതിനു ഒരു കോടിയും  പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്  യൂണിറ്റിന് അഞ്ചുലക്ഷവും കുടിവെള്ള പൈപ്പുലൈന്‍ നീട്ടുന്നതിന് 11 ലക്ഷവും  ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് എട്ടുലക്ഷവും ആംഗന്‍വാടികളില്‍ പൂരക പോഷകാഹാര  വിതരണത്തിനു 24 ലക്ഷവും ആംഗന്‍വാടികളുടെ  അറ്റകുറ്റപ്പണിക്ക്  25 ലക്ഷവും ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കാണ് അംഗീകാരമായിരിക്കുന്നത്.

ലോക ബാങ്ക് സഹായമായി ലഭിച്ചിട്ടുള്ള നാലുകോടി ഉപയോഗിച്ച് നഗരത്തില്‍ കുടിവെള്ളക്ഷാമം ഉള്ള പ്രദേശങ്ങളില്‍ സ്വതന്ത്ര കുടിവെള്ള പദ്ധതികളും പൂര്‍ത്തീകരിക്കും.സെമിനാറില്‍ ഷെമീര്‍ പനയ്ക്കല്‍, റെജി ജോസ്,ജോര്‍ജ് അമ്പാട്ട്, ജാന്‍സി മാത്യു, കെ.എ. നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.

Related posts