കോന്നി പെണ്‍കുട്ടികളുടെ തിരോധാനവും മരണവും; ദുരൂഹതകള്‍ നീങ്ങാതെ ഒരുവര്‍ഷം; ഹൈക്കോടതി നിര്‍ദേശ പ്രകാരം അന്തിമ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് ഡിവൈഎസപി

KONNIകോന്നി: കോന്നിയിലെ മൂന്നു പ്ലസ്ടു വിദ്യാര്‍ഥിനികള്‍ ദുരൂഹ സാഹചര്യ ത്തില്‍ മരണപ്പെട്ടിട്ട് ഒരു വര്‍ഷം തികയുന്നു. കോന്നി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനികളായിരുന്ന ഐരവണ്‍ തിരുമല വീട്ടില്‍ രാമചന്ദ്രന്‍ നായരുടെ മകള്‍ ആതിര (17), തേക്കുതോടു പുത്തന്‍പറമ്പില്‍ സുജാതയുടെ മകള്‍ രാജി (16), തോപ്പില്‍ ലക്ഷം വീട് കോളനിയില്‍ സുരേഷിന്റെ മകള്‍ ആര്യ (16) എന്നിവരുടെ തിരോധാ നവും മരണവും സംബന്ധിച്ച പോലീസ് അന്വേഷണവും ഏറെക്കുറെ അവസാനിപ്പിച്ച നിലയിലാണ്. മാതാപിതാക്കളുടെ ഹര്‍ജിയില്‍ കേസിലെ ചില വിവരങ്ങള്‍ ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം പോലീസ് സമര്‍പ്പിച്ചിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ കൊടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അടൂര്‍ ഡിവൈഎസപി റഫീക്ക് പറഞ്ഞു.

കേസ് സിബിഐ അന്വേഷിക്കണമെ ന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 2015 ജൂലൈ പത്തിന് രാവിലെ സ്കൂളിലേക്കു പോയ വിദ്യാര്‍ഥിനികളെ 13ന് പാലക്കാട് മങ്കരയ്ക്കടുത്ത് റെയില്‍വേ ട്രാക്കില്‍  കാണപ്പെടുകയാ യിരുന്നു. ആതിരയും രാജിയും സംഭവ സ്ഥലത്തും തലയ്ക്കു ഗുരുതര പരിക്കേറ്റ ആര്യ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിന്നീടുമാണ് മരണമടഞ്ഞത്. പെണ്‍കുട്ടികളുടേത് ആത്മഹത്യയെ ന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ ് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

അന്വേഷണ വിവരങ്ങള്‍ ബന്ധുക്കളുടെ അഭിഭാഷകരെയും ബോധ്യപ്പെടുത്തി. പെണ്‍കുട്ടികളെ ആരെങ്കിലും ചതിക്കുഴി യില്‍ പെടുത്തുകയോ പീഡനങ്ങള്‍ക്ക് ഇരയാക്കുകയോ ചെയ്തിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. മൊബൈല്‍ ഫോണും ടാബും ഉപയോഗിച്ച് പലരുമാ യും ചാറ്റിംഗ് നടത്തിയിട്ടുണ്ട്. എന്നാല്‍, വഴിവിട്ട ബന്ധത്തിലേക്ക് അതു കടന്നിട്ടില്ല. പഠനത്തില്‍ മിടുക്കരായി രുന്ന കുട്ടികള്‍ പിന്നീട് ഉഴപ്പുകയും മാര്‍ക്കു കുറയുകയും ചെയ്തിട്ടുണ്ട്. അധ്യാപകരുടെയും ബന്ധുക്കളുടെയും ശാസന ഭയന്ന് നാടുവിട്ടതാകാമെന്നും പോലീസ് പറയുന്നു.

മൂന്നുദിവസത്തിനിടെ പെണ്‍കുട്ടികള്‍ ബംഗളൂരുവില്‍ ഒരുതവണ പോയി വന്നിരുന്നു. രണ്ടാംതവണ തിരികെ വരുമ്പോള്‍ ട്രെയിനില്‍ നിന്നു ചാടിയെന്ന നിഗമനത്തിലേക്ക് പോലീസെത്തി.  ഇതിനിടെ എസ്പി ഉമാ ബഹറയ്ക്ക് കേസിന്റെ മേല്‍നോട്ട ച്ചുമതല കൈമാറി യെങ്കിലും ആദ്യ അന്വേഷണത്തിലെ കണ്ടെത്തലുകളില്‍ നിന്ന് മുന്നോട്ടു പോകാന്‍ അവര്‍ക്കുമായില്ല. ആവശ്യമെങ്കില്‍ പുരന്വേഷണം നടത്താമെന്ന പോലീസ് നിലപാട് അന്തിമ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിക്കും.

Related posts