ബോളിവുഡില്‍ വന്‍ഹിറ്റായ ക്യൂനിന്റെ രണ്ടാം ഭാഗം വരുന്നു. കംഗണ റണൗത്ത് ആയിരുന്നു ക്യൂനിന്റെ ഒന്നാം ഭാഗത്തില്‍ അഭിനയിച്ചത്. ഫാന്റം ഫിലിംസ് നിലവില്‍ ശ്രദ്ധ കൊടുക്കുന്നത് ക്യൂന്‍ 2 നിര്‍മിക്കാനാണെന്നാണ് നിര്‍മാതാക്കളോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ക്യൂന്‍ സംവിധായകന്‍ വികാസ് ബാല്‍ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. രണ്ടാം ഭാഗത്തിന് യോജിച്ച കഥ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.
എന്നാല്‍ കഥ പൂര്‍ണമല്ല. തിരക്കഥ പൂര്‍ത്തിയായ ഉടന്‍ തന്നെ കങ്കണയെ സമീപിക്കുമെന്നാണ് അറിയുന്നത്. മികച്ച ഹിന്ദി സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയ സിനിമയാണ് ക്യൂന്‍. നൂറു കോടിക്ക് മുകളില്‍ കളക്്ഷനും നേടിയിരുന്നു. അനുരാഗ് കശ്യപ് ആണ് ക്യൂനിന്റെ പ്രധാന നിര്‍മാതാവ്.