തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ മാല മോഷണം ചെയ്ത രണ്ടു സ്ത്രീകളെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയില്‍ വടക്കാഞ്ചേരി ചന്ദ്രനഗര്‍ വിളയാര്‍കോവില്‍ തെരുവില്‍ ലക്ഷ്മിയുടെ മകള്‍ കവിത (33), പ്രിയ (45) എന്നിവരാണ് പോലീസ് പിടിയിലായത്.
ഇന്നലെ ഒരാളുടെയും കഴിഞ്ഞ മാസം രണ്ടുപേരുടെയും മാല മോഷ്ടിച്ചതായും കൂടാതെ പഴവങ്ങാടി അമ്പലത്തിലെ ക്യൂവില്‍ നിന്ന ഒരു ഭക്തന്റെ പണമടങ്ങിയ പഴ്‌സും മോഷ്ടിച്ചതായി ഇവര്‍ പോലീസിനോട് പറഞ്ഞു. ഇവര്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഇന്നലെ ഫോര്‍ട്ട് പോലീസ് സിഐ.വി. രജികുമാറിന്റെ നിര്‍ദേശ പ്രകാരം എസ്‌ഐ പി. ഷാജിമോന്‍, ഡബ്ല്യുസിപിഒമാരായ വിദ്യ, ഷിജ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

