ഗ്രന്ഥശാല പ്രസ്ഥാനം നല്‍കിയ സംഭാവന അമൂല്യവും മഹത്തരവും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

tvm-kadakampallyനെയ്യാറ്റിന്‍കര : ഗ്രന്ഥശാലാ പ്രസ്ഥാനം കേരളത്തിലെ സാമൂഹ്യജീവിതത്തില്‍ നല്‍കിയ സംഭാവന അമൂല്യവും മഹത്തരവുമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. വഴുതൂരില്‍ സ്വദേശാഭിമാനി ഗ്രന്ഥശാലയ്ക്കായി പണിയുന്ന ആര്‍. നാഗപ്പന്‍നായര്‍ സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നെയ്യാറ്റിന്‍കര താലൂക്കിലെ മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുളള പുരസ്കാരം കരസ്ഥമാക്കിയ അഡ്വ. പി.കെ കുട്ടന് കെ ആന്‍സലന്‍ എംഎല്‍എ യും എംബിബിഎസ് പ്രവേശന പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വഴുതൂര്‍ പവിത്രാനന്ദപുരം കോളനിയിലെ സൂരജിന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡബ്‌ള്യു.ആര്‍ ഹീബയും ഉപഹാരം സമ്മാനിച്ചു. ഗ്രന്ഥശാലാസംഘം ജില്ലാ സെക്രട്ടറി പി.കെ രാജ്‌മോഹന്‍ അധ്യക്ഷനായി.

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്‍ രതീന്ദ്രന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ ഷിബു, ഗ്രന്ഥശാലാ പ്രവര്‍ത്തകരായ ജി. സുധാകരന്‍നായര്‍, മംഗലയ്ക്കല്‍ശശി, പി.കെ തുളസീധരന്‍,ആര്‍. പരമേശ്വരന്‍പിളള, പി. മണികണ്ഠന്‍നായര്‍, നഗരസഭ കൗണ്‍സിലര്‍ ജയശീലി, ജി. സജികൃഷ്ണന്‍, ലൈബ്രറി സെക്രട്ടറി ടി. ബാബു എന്നിവര്‍ പ്രസംഗിച്ചു.

Related posts