തൃപ്പൂണിത്തുറ: ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷങ്ങള്‍ മടുക്കി സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ നിശ്ചലമായി. ജനമൈത്രി പോലീസ് സ്റ്റേഷനാക്കി ഉയര്‍ത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളും അംഗബലവുമില്ലാതെയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കൂടാതെ സ്റ്റേഷന് പ്രവര്‍ത്തനമില്ലാതിരുന്ന കാലത്തുപോലും പ്രവര്‍ത്തിച്ചിരുന്ന പോലീസ് എയ്ഡ് പോസ്റ്റും പൂര്‍ണതോതില്‍ തുറന്നുപ്രവര്‍ത്തിക്കുന്നില്ല. ചോറ്റാനിക്കര കവലയില്‍ പോലും ഇതുമൂലം അപകടകേന്ദ്രമായി മാറി.
ആയിരക്കണക്കിന് തീര്‍ഥാടകരും വാഹാനങ്ങളും രാത്രിയിലും പകലുമെത്തുന്ന തീര്‍ത്ഥാടനകേന്ദ്രത്തില്‍ വേണ്ടത്ര സുരക്ഷാ സംവിധാനം ഒരുക്കാന്‍ സ്ഥാപിച്ച പോലീസ് സ്റ്റേഷന് സൗകര്യങ്ങളില്ലാതെ നട്ടം തിരിയുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോടിയേരി ബാലകൃഷ്ണന്റെ കാലത്ത് ഉദ്ഘാടനം ചെയ്യുകയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരമന്ത്രിയായപ്പോള്‍ ജനമൈത്രി സ്റ്റേഷന് ആക്കുകയും നിരീക്ഷണ കാമറ സൗകര്യം ഉദ്ഘാടനം നടത്തുകയും ചെയ്തെങ്കിലും ഇപ്പോഴും പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ സാധിച്ചിട്ടില്ല.
പുതിയ സ്റ്റേഷന് മന്ദിരം ഉണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെ നിസംഗതമൂലം നടപ്പാക്കിയില്ല. പഞ്ചായത്ത് ഓഫീസ് മുതല്‍ ബൈപ്പാസു വരെ നിരീക്ഷണ കാമറകള്‍ പ്രത്യേകം പോസ്റ്റുകള്‍ സ്ഥാപിച്ചുവച്ചിട്ടുണ്ട്. പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ചോറ്റാനിക്കരയ്ക്കു ശേഷം ഉദ്ഘാടനം ചെയ്ത ഗുരുവായൂര്‍ സ്റ്റേഷന് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചോറ്റാനിക്കര ദേവസ്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റേഷന് ഇപ്പോള്‍ പഴയ പഞ്ചായത്തിന്റെ ഇടുങ്ങിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത.

