വയനാട്: മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഐ. ജയലക്ഷ്മിയുടെ അഞ്ചുവര്‍ഷത്തെ പദ്ധതികള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന് ചെറുകരയാണ് ആവശ്യമുന്നയിച്ചത്. ആശിക്കും ഭൂമി പദ്ധതിയിലും ലോണ്‍ എഴുതിത്തള്ളലിലുമൊക്കെ വ്യാപക ക്രമേക്കേട് നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇതുവരെ ജയലക്ഷ്മിക്കെതിരെ നടപടിയെടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും വിജയന് കുറ്റപ്പെടുത്തി.
ജയലക്ഷ്മിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ
