കൊല്ലങ്കോട്: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗശാന്തിയ്ക്കും പൂര്ണആരോഗ്യത്തിനും വേണ്ടി പ്രാര്‍ഥിക്കാനും പൂജകളര്പ്പിക്കാനും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പല്ലശനയില്‍. മന്ത്രി പി.കെ. രാധാകൃഷ്ണനാണ് പല്ലശന മീന്‍ കുളത്തിക്കാവ് ക്ഷേത്രത്തില്‍ ജയലളിതയ്ക്കുവേണ്ടി പൂജനടത്താന്‍ എത്തിയത്. ഗണപതി ഹോമം, ലളിത സഹസ്രനാമം, രക്തപുഷ്പാഞ്ജലി, തിരുവാഭരണം, നിറമാല, തൃകാലപൂജകളും നടത്തി. തിങ്കളാഴ്ച രാത്രി പല്ലശനയിലെത്തിയ മന്ത്രി ഇന്നലെ ഉച്ചയ്ക്കുശേഷമാണ് തിരിച്ചുപോയത്. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം വിനായകമൂര്ത്തിയും മന്ത്രിയെ അനുഗമിച്ചെത്തിയിരുന്നു.
ജയലളിതയ്ക്കുവേണ്ടി പൂജ നടത്താന്‍ തമിഴ്നാട് മന്ത്രി പല്ലശനയില്‍
