ജിമ്മിലേക്കില്ല

Priyankaജിമ്മിലേക്കോ… ഞാനോ എന്ന മട്ടിലാണ് നടി പ്രിയങ്ക ചോപ്ര ഇപ്പോള്‍. ഷൂട്ടിംഗ് നടക്കുന്ന ബേ വാച്ച് എന്ന ചിത്രത്തിലെ താരങ്ങള്‍ വര്‍ക്ക് ഔട്ടിനായി ജിമ്മിലേക്ക് വിളിച്ചപ്പോളാണ് ചിരിച്ചുകൊണ്ട് നടി അത് നിരസിച്ചത്. ജന്മനാ തന്റെ ശരീരം ഫിറ്റാണെന്നും ഡയറ്റ് ചെയ്യേണ്ട ആവശ്യകത ഇല്ലെന്നുമാണ് താരം പറഞ്ഞത്.

ജിമ്മില്‍ വന്ന് വര്‍ക്ക് ഔട്ട് ചെയ്യണമെന്നെല്ലാം ഉണ്ടെങ്കിലും അതിന്റെ ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് പ്രിയങ്ക പറയുന്നത്. നടി ഇപ്പോള്‍ ഹോളിവുഡ് ചിത്രമായ ബേവാച്ചിന്റെ തിരക്കിലാണ്.സേത്ത് ഗോള്‍ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലന്‍ വേഷമാണ് പ്രിയങ്കയ്ക്ക്.

ഹോളിവുഡ് ചിത്രം ‘ബേ വാച്ചിന്റെ തിരക്കിലാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ചിത്രത്തിലെ താരങ്ങള്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യാന്‍ പ്രിയങ്കയെക്കൂടി ക്ഷണിച്ചെങ്കിലും താരം പോയില്ല. താന്‍ ഡയറ്റ് ചെയ്യാറില്ലെന്നും ജന്മനാ തന്റെ ശരീരം ഫിറ്റാണെന്നും പ്രിയങ്ക പറഞ്ഞു. വര്‍ക്ക് ഔട്ട് ചെയ്യാന്‍ വളരെ താല്‍പര്യമുണ്ട്. എന്നാല്‍ പാരമ്പര്യമായി കിട്ടിയ അനുഗ്രഹം കൊണ്ട് അതിന്റെ ആവശ്യം വന്നിട്ടില്ല എന്ന് 33 കാരിയായ പ്രിയങ്ക പറഞ്ഞു. അടുത്ത വര്‍ഷം മേയ് 19ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Related posts