കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളും വിരലടയാളങ്ങളും യോജിക്കുന്നില്ല. ജിഷയുടെ കൊലപാതകി എന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്തവരുടെ വിരലടയാള പരിശോധന പരാജയപ്പെട്ടു. വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളങ്ങളുമായി ഇതു യോജിക്കുന്നില്ല എന്നു പരിശോധനയില്‍ കണ്ടെത്തി.
മാത്രമല്ല ജിഷയുടെ വീട്ടില്‍നിന്നും പരിസരങ്ങളില്‍ നിന്നും ലഭിച്ച ആയുധങ്ങള്‍ കൊലയ്ക്ക് ഉപയോഗിച്ചതല്ല എന്ന നിഗമനത്തില്‍ പോലീസ് എത്തിയിട്ടുണ്ട്. ആയുധങ്ങളില്‍ രക്തക്കറയൊന്നും പരിശോധനയില്‍ കണ്ടെത്താനായില്ല.