ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം ആരോടാണെന്നു ചോദിച്ചാല്‍ പല മറുപടിയും വരാം. എന്നാല്‍ വിവാഹിതനായ ഒരാളോട് ഈ ചോദ്യം ചോദിച്ചാല്‍ കൂടുതല്‍ പേരും നല്കുന്ന മറുപടി “ഭാര്യയോട്’ എന്നായിരിക്കും. എന്നാല്‍ ഈ ഉത്തരം ഒരുതരം തട്ടിപ്പാണെന്നാണ് യുകെയില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് തെളിയിക്കുന്നത്. യുകെയില്‍ ജീവിത പങ്കാളിയേക്കാള്‍ കൂടുതല്‍ സമയം നായയൊടൊപ്പം ചെലവഴിക്കുന്നവരാണ് കൂടുതലെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു സ്വകാര്യ ഓണ്‍ലൈന്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പുറത്തായത്.
41 ശതമാനം ആളുകളാണ് ജീവിതപങ്കാളിയെക്കാള്‍ നായയെ സ്നേഹിക്കുന്നത്. 40 ശതമാനം ആളുകള്‍ പല പ്രധാനപ്പെട്ട രഹസ്യങ്ങളും നായകളുമായി പങ്കുവയ്ക്കാറുണ്ട് (നായകള്‍ക്ക് സംസാര ശേഷിയില്ലാത്തതിനാല്‍ പേടിക്കണ്ടല്ലോ?) ദിവസവും 47 മിനിറ്റ് സമയം നായയുമായി ആളുകള്‍ ചെലവഴിക്കാറുണ്ടെന്നാണ് പഠനം പറയുന്നത്. ആഴ്ചയില്‍ നായയോടൊപ്പം ആറു ഫോട്ടോകള്‍ വരെ ഇവര്‍ എടുക്കാറുണ്ടേ്രത. 65 ശതമാനം ആളുകള്‍ നായയാണ് തന്റെ ഏറ്റവും നല്ല സുഹൃത്തെന്നാണ് പറയുന്നത്. 96 ശതമാനം ആളുകള്‍ നായ്കളെ തങ്ങളുടെ കുടുംബത്തിലെ ഒരഗംത്തെപ്പോലെയാണ് കാണുന്നത്. എന്തായാലും ഇവിടെയുള്ളവര്‍ പങ്കാളിയെ സ്നേഹിച്ചില്ലെങ്കിലും നായയെ സ്നേഹിക്കുമെന്ന് തോന്നുന്നില്ല…