ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കാനൊരുങ്ങി വെള്ളാണിക്കല്‍ പാറമുകള്‍

TVM-PARAപോത്തന്‍കോട് : സാഹസികത ഇഷ്ടപെടുന്നവരാണോ നിങ്ങള്‍ എന്നാല്‍ നിങ്ങള്‍ക്ക് വെള്ളാണിക്കല്‍ പാറമുകളിലേക്ക് പോകാം. ജില്ലയിലെ തന്നെ നയനമനോഹരങ്ങളായ പ്രദേശങ്ങളില്‍ ഒന്നാണിവിടം. 19 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പ്രകൃതി സൗന്ദര്യത്തിന്റെ ഒരു കലവറ . തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് പഞ്ചായത്തിന്റെയും മാണിക്കല്‍ പഞ്ചായത്തിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയുന്ന പാറകെട്ടാണ് ഇവിടം.

സമുദ്ര നിരപ്പില്‍നിന്നും 1300 അടി ഉയരത്തിലാണ് വെള്ളാണിക്കള്‍ പാറ സ്ഥിതി ചെയുന്നതു.ഇവിടെ നിന്നും നോക്കിയാല്‍ പടിഞ്ഞാറ് അറബികടലിന്റെ വശ്യതയും,തെക്ക്പടിഞ്ഞാറ് നഗരകാഴ്ചകളും , കിഴക്ക് പൊന്മുടി അഗസ്ത്യ മലനിരകളും കാണാനാകും.ഏതു സമയത്തും വീശിയടിക്കുന്ന ഇളം തെന്നലും.വൈകുന്നേരങ്ങളിലെ അസ്തമയ കാഴ്ചയും ഏവരെയും കുളിരണിയിക്കും.വൈകുന്നേരങ്ങളിലാണ് സഞ്ചാരികള്‍ കൂടുതല്‍ ഇവിടെഎത്തുന്നതു.

ജില്ലയിലെ തന്നെ അപൂര്‍വ്വമായ നുറ്റാണ്ടുകള്‍ പഴക്കമുള്ള കാണിക്കാര്‍ പൂജിക്കുന്ന ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.ഏതാണ്ടു 80 വര്‍ഷങ്ങള്‍ക്കു മമ്പാണ് ക്ഷേത്രം പണികഴിപ്പിച്ചത്.ആയിരവല്ലി ആണ് ഇവിടെത്തെ പ്രതിഷ്ഠ.കാണിക്കാര്‍ തുടര്‍ന്നുവന്ന ക്ഷേത്രാനുഷ്ഠാനങ്ങളും ഇപ്പോഴും നിലനില്ക്കുന്നുണ്ട്. വെള്ളാണിക്കല്‍കുന്നിലെ ഗോത്ര വര്‍ഗക്കാരുടെ ക്ഷേത്രത്തില്‍ പാടിയിരുന്ന ചാറ്റുപാട്ടും തേരുവിളക്കും ഇവിടെ ഏറെ പ്രസിദ്ധമാണ് .പാറയുടെ താഴ്‌വാരത്തുള്ള ക്ഷേത്രമായ വെള്ളാണിക്കല്‍ ശ്രീ വനദുര്‍ഗാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അവസാന ദിവസം പാറമുകള്‍ ശ്രീ തമ്പുരാനെ കാണുവാന്‍വേങ്കമല ദേവി കാണിക്കാരായ ക്ഷേത്ര പൂജാരികള്‍ക്കൊപ്പം പാറമുകള്‍ അമ്പലത്തിലേക്ക് എഴുന്നെള്ളുന്നുണ്ട് എന്നാണ് ഇവിടുത്തെ വിശ്വാസം.

പുലിച്ചാണിഎന്നറിയപ്പെടുന്ന ഗുഹ ഇവിടെത്തെ മറ്റൊരുസവിശേഷതയാണ്.പുലിയുടെ വാസസ്ഥലം എന്ന അര്‍ഥത്തിലാണ് പുലിച്ചാണി എന്നു വിളിക്കുന്നതു.ഇതു വെള്ളാണിക്കല്‍ പാറയുടെ താഴ്‌വാരത്താണുള്ളത് .ഈ ഗുഹയുടെ ഗുഹാമുഖം വലുതാണെങ്കിലും അകത്തേക്കുചെല്ലുംതോറും ഗുഹാ ചെറുതായി വരുകയാണ് ചെയ്യുന്നത്. ഏകദേശം 50 അടി ദൂരം കഴിയുമ്പോള്‍ ഒരാള്‍ക്ക് ഇഴഞ്ഞു കയറാന്‍ പാകത്തിന് ഗുഹാ ദ്വാരം ചെറുതാകുന്നു. എന്നാല്‍ അവിടം കഴിഞ്ഞാല്‍ ഒരാള്‍ക്ക് നിവര്‍ന്നു നില്‍ക്കാനുള്ളതില്‍ കൂടുതല്‍ ഉയരത്തിലും ഗുഹാ ഭാഗംമാറും . ധാരാളം ലിഖിതങ്ങളും അടയാളങ്ങളുമൊക്കെ പ്രാചീനതയുടെ ശേഷിപ്പുകളായി ഗുഹാഭിത്തികളിലും മറ്റും കാണാന്‍ സാധിക്കുന്നുണ്ട്. മലനിരകളിലൂടെ ഒഴുകി എത്തുന്ന ഒരിക്കലും വറ്റാത്ത നീരുറവയെ തണ്ണിപ്പാറ എന്നാണ് വിളിക്കുന്നത്.ക്ഷേത്ര ആവശ്യത്തിനുള്ള വെള്ളവും സഞ്ചാരികള്‍ ദാഹംതീര്‍ക്കാനും ഈ നീരുരവയെ ആണ് ആശ്രയിക്കുന്നതു.

പോത്തന്‍കോട് നിന്നും കൊലിയകോട് വഴി രണ്ടുകിലോമീറ്ററും, വെഞ്ഞാറമൂടുനിന്നു പാറയ്ക്കല്‍ വഴി അഞ്ചു കിലോമീറ്ററും വെങ്ങോട് നിന്നും മൂന്നു കിലോമീറ്ററും,ആറ്റിങ്ങല്‍ മുദാക്കല്‍ വഴി അഞ്ചു കിലോമീറ്ററും സഞ്ചരിച്ചാല്‍ നമുക്ക് പാറമുകളിലെത്താം പ്രകൃതി സൗന്ദര്യത്തോടൊപ്പം ഇക്കോ ടുറിസത്തിന്റെ അനന്ത സാധ്യതകള്‍ ആണ് ഇവിടെ ഉള്ളത് . സര്‍ക്കാര്‍ ഇക്കോ ടുറിസംപ്രവര്‍ത്തനങ്ങള്‍ക്കായി ഇവിടം തെരഞ്ഞെടുത്തു കഴിഞ്ഞു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ അനുവദിച്ചു.48 ലക്ഷംരൂപയുടെ പ്രോജക്റ്റ് ആണ് ഇവിടെനടപ്പിലാക്കുന്നത്. പ്രകൃതി ഭംഗി ഒട്ടും ചോരാത്ത തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ആണ് ഇവിടെ നടത്തുന്നത്.

കുട്ടികള്‍ക്കുള്ള പാര്‍ക്ക്, പാറയില്‍ തന്നെകൊത്തിയുണ്ടാകുന്ന വഴികള്‍.അസ്തമയം കാണാനും വിശ്രമമിക്കാനുമുള്ള കല്ലില്‍ തന്നെ കൊത്തിയുണ്ട്ടകിയ ഇരിപ്പിടങ്ങള്‍ എന്നിവയാണ് സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.മറ്റു കുന്നുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോപ്പ് വേ , പാറയിടുക്കുകളില്‍ ഔഷധ തോട്ടങ്ങള്‍. ഔഷധ റിസോര്‍ട്ടുകള്‍,കൃത്രിമ വെള്ളച്ചാട്ടം,റോക്ക് ഗാര്‍ഡന്‍ എന്നിവ സഞ്ചാരികള്‍ക്ക് പുതിയൊരു ദൃശ്യ അനുഭവമാകും സമ്മാനിക്കുക.ധാരാളം കാറ്റ് ലഭിക്കുന്ന മേഖലആയതിനാല്‍ ഇവിടം കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചാല്‍ ആയിരം കുടുംബങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി ഉണ്ടാക്കാനുമാവും.

Related posts