ടെസ വീണ്ടും സജീവമാകുന്നു

tessa250616നീണ്ട ഇടവേളയ്ക്ക് ശേഷം നടി ടെസ വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നു. മമ്മൂട്ടിയുടെ പട്ടാളം എന്ന ചിത്രത്തില്‍ നായികയായി എത്തിയ ടെസ. ആ ചിത്രത്തോടു കൂടി മലയാള സിനിമയില്‍ നിന്നും ഔട്ടായിയെന്നാണ് പ്രേക്ഷകര്‍ കരുതിയത്.

എന്നാല്‍ കഴിഞ്ഞവര്‍ഷം വീണ്ടും ടെസ രാജമ്മ@യാഹു എന്ന സിനിമയില്‍ ചെറിയ വേഷത്തിലൂടെ തിരിച്ചെത്തി. ഇപ്പോള്‍ ദാ ഗോള്‍ഡ് കോയിന്‍സെന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലും ടെസയുണ്ട്. രണ്ടു കുട്ടികളുടെ അമ്മയായാണ് ടെസ ചിത്രത്തിലെത്തുന്നത്.  വി.എം വിനു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് ടെസയെത്തുന്നത്. നടന്‍ റഹ്മാനും ഭാമയുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related posts