ചിങ്ങവനം: ടോറസും ഇന്നോവാ കാറും ബൈക്കും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്കും ബൈക്കു യാത്രികനും നിസാര പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെ എംസി റോഡില്‍ ചിങ്ങവനം ദയറാ പള്ളിക്ക് സമീപത്താണ് അപകടം നടന്നത്. കാര്‍ ഡ്രൈവര്‍ പന്തളം സ്വദേശി രാജേന്ദ്രന്‍ പിള്ള (59)യ്ക്കാണ് നിസാര പരിക്കേറ്റത്. എയര്‍പോര്‍ട്ടില്‍ നിന്നും തിരികെ വരികയായിരുന്നു കാര്‍. അപകടത്തെ തുടര്‍ന്നു രാജേന്ദ്രന്‍ സീറ്റില്‍ കുടുങ്ങിയ നിലയിലായിരുന്നു.
എയര്‍ബാഗ് ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ പരിക്കേല്‍ക്കാതെ ഡ്രൈവര്‍ രക്ഷപ്പെട്ടു. ചിങ്ങവനം പോലീസ് എത്തിയാണ് രാജേന്ദ്രനെ പുറത്തെടുത്തത്. കാലിനേറ്റ മുറിവിനെ തുടര്‍ന്ന് ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നോവ കാറിന്റെ പിന്നില്‍ ബൈക്കിടിച്ചാണ് ബൈക്ക് യാത്രികനായ തമിഴ്‌നാട് സ്വദേശിക്കു നിസാരപരിക്കറ്റത്. ടോറസിന്റെ മുന്‍ ചക്രങ്ങള്‍ ഒടിഞ്ഞു മാറിയ നിലയിലാണ്. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ അല്പനേരം ഗതാഗത തടസവും നേരിട്ടു.