ബെര്‍ലിന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ഡോണാള്‍ഡ് ട്രംപ് ലോക സമാധാനത്തിനു ഭീഷണിയാണെന്ന് ജര്‍മന്‍ ഉപചാന്‍സലര്‍ സിഗ്മാര്‍ ഗബ്രിയേല്‍.
സമാധാനത്തിനു മാത്രമല്ല, സാമൂഹിക ഐക്യത്തിനും സമൃദ്ധിക്കും കൂടി ട്രംപ് ഭീഷണിയാണെന്നും ഗബ്രിയേല്‍ അഭിപ്രായപ്പെട്ടു.
തീവ്രവലതുപക്ഷ നിലപാടുകള്‍ വച്ചു പുലര്‍ത്തുന്ന ഫ്രാന്‍സിലെ മറിന്‍ ലെ പെന്‍, നെതര്‍ലന്‍ഡ്‌സിലെ ഗീര്‍ട്ട് വൈല്‍ഡേഴ്‌സ് തുടങ്ങിയവരുമായാണ് ട്രംപിനു സാമ്യം. ആഗോളീകരണം അവസാനിപ്പിച്ച് മുത്തശിക്കഥകളിലേക്കു മടങ്ങിപോകാനാണ് ഇവരൊക്കെ ആഗ്രഹിക്കുന്നത്.
ഇത്തരം നേതാക്കള്‍ സാമ്പത്തിക വികസനത്തിനും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അവരവരുടെ രാജ്യങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്നവരാണിവര്‍. അതിര്‍ത്തികള്‍ക്കുള്ളിലെ കാര്യങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്ന രാജ്യങ്ങള്‍ക്കു വികസനം സാധ്യമാകില്ലെന്നും ഗാബ്രിയേല്‍ ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍