ട്രാഫിക് പരിഷ്കരണം: മുക്കത്ത് ഉന്തുവണ്ടിക്കാരുമായി സംഘര്‍ഷം

kkd-unthuvandiമുക്കം: മുക്കത്ത് ഓഗസ്റ്റ് ഒന്നു മുതല്‍ നടപ്പില്‍ വരുന്ന ട്രാഫിക് പരിഷ്ക്കരണത്തിന്റെ ഭാഗമായി അനധികൃതമായി കച്ചവടം നടത്തുകയായിരുന്ന ഉന്തുവണ്ടി മാറ്റാനെത്തിയത് സംഘര്‍ഷത്തിനിടയാക്കി. മുക്കം പഴയ ബസ്സ്റ്റാന്‍ഡ് കോഴിക്കോട് റോഡില്‍ ഉന്തുവണ്ടിയില്‍ പഴക്കച്ചവടം നടത്തുകയായിരുന്ന തൊഴിലാളിയെ നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍ ഒഴിപ്പിക്കാനായി എത്തിയതായിരുന്നു. ഇതിനെ എതിര്‍ത്ത് തൊഴിലാളികളും ഐഎന്‍ടിയുസി നേതാക്കളും രംഗത്തെത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്.

ഓട്ടോറിക്ഷകള്‍ മാറ്റാതെ തങ്ങള്‍ മാറില്ലന്ന നിലപാടെടുത്തതോടെ ഓട്ടോ തൊഴിലാളികളും ഉന്തുവണ്ടി തൊഴിലാളികളും തമ്മിലും വാക്കുതര്‍ക്കമുണ്ടായി. പോലീസെത്തി കൂടുതല്‍ സംഘര്‍ഷമുണ്ടാവുന്നത് ഒഴിവാക്കുകയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ വി.കുഞ്ഞന്‍ മാസ്റ്റര്‍ തന്നെ വണ്ടിയില്‍ നിന്ന് ഫ്രൂട്‌സുകള്‍ മാറ്റി ഉന്തുവണ്ടി പോലീസിലേല്‍പ്പിച്ചു.

Related posts