നമുക്ക് വേണ്ടത് ജൈവകൃഷി..! നെല്ലിന്‍റെ വളർച്ചയ്ക്ക് അമിത കീ​ട​നാ​ശി​നി​പ്ര​യോ​ഗം; കു​ട്ട​നാ​ട്ടി​ൽ കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വർധിക്കുന്നു;  ദേ​ശീ​യ ശ​രാ​ശ​രി​യു​ടെ ഇ​ര​ട്ടി​യി​ല​ധി​കം രോഗികൾ

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ദേ​ശീ​യ ശ​രാ​ശ​രി​യു​ടെ ഇ​ര​ട്ടി​യി​ല​ധി​കം. വെ​ളി​യ​നാ​ട് ബ്ലോ​ക്കി​നു കീ​ഴി​ലു​ള്ള ആ​റു​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്രം 287 കാ​ൻ​സ​ർ രോ​ഗി​ക​ളാ​ണു​ള്ള​ത്. 92,467 പേ​രാ​ണ് വെ​ളി​യ​നാ​ട്, കാ​വാ​ലം, പു​ളി​ങ്കു​ന്ന്, നീ​ലം​പേ​രൂ​ർ, മു​ട്ടാ​ർ, രാ​മ​ങ്ക​രി എ​ന്നീ ആ​റു​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യു​ള്ള​ത്. ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​രു​ല​ക്ഷ​ത്തി​ൽ 120 കാ​ൻ​സ​ർ രോ​ഗി​ക​ൾ എ​ന്ന​താ​ണ് ശ​രാ​ശ​രി.

ഈ ​ആ​റു​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 111 പു​രു​ഷ​രോ​ഗി​ക​ളും 176 സ്ത്രീ ​രോ​ഗി​ക​ളു​മാ​ണു​ള്ള​തെ​ന്ന് സെ​മി​നാ​റി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു സം​സാ​രി​ച്ച വെ​ളി​യ​നാ​ട് ബ്ലോ​ക്ക് ക​മ്യൂ​ണി​റ്റി സെ​ന്‍റ​ർ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​പീ​സ​ർ ഡോ. ​എ​സ്. അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. വെ​ളി​യ​നാ​ട്-41(15 പു​രു​ഷ​ൻ​മാ​ർ, 26 സ്ത്രീ​ക​ൾ), കാ​വാ​ലം-40 (11,29), പു​ളി​ങ്കു​ന്ന് -73 (31,42), നീ​ലം​പേ​രൂ​ർ -57 (26,34), മു​ട്ടാ​ർ -36 (13-23), രാ​മ​ങ്ക​രി -40 (18-22) എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്കു​ക​ൾ.

നി​ല​വി​ൽ ചി​കി​ത്സ തേ​ടി​യി​ട്ടു​ള്ള​വ​രു​ടെ ക​ണ​ക്ക​നു​സ​രി​ച്ചാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. കാ​ൻ​സ​ർ രോ​ഗി​ക​ളെ ക​ണ്ടെ​ത്താ​നാ​യി ഇ​ല​ക്ട്രോ​ണി​ക് സ​ർ​വേ അ​ട​ക്കം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശു​ദ്ധ​ജ​ലം ല​ഭ്യ​മ​ല്ലാ​ത്ത​തും അ​മി​ത കീ​ട​നാ​ശി​നി​പ്ര​യോ​ഗ​ങ്ങ​ളും കു​ത്ത​ഴി​ഞ്ഞ ജീ​വി​ത ശൈ​ലി​യു​മ​ട​ക്കം കാ​ൻ​സ​ർ രോ​ഗ​ബാ​ധ​യ്ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഒ​പ്പം മാ​ന​സി​ക പി​രി​മു​റു​ക്ക​വും ഒ​രു പ​രി​ധി​വ​രെ കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

Related posts