ഡിഎംആര്‍സിയുടെ അനാസ്ഥയ്ക്ക് എതിരേ വ്യാപാരി ധര്‍ണ

EKM-SAMARAMകൊച്ചി: മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഡിഎംആര്‍സി അനാസ്ഥ കാണിക്കുന്നുവെന്നും കെഎസ്ഇബിയുടേതു ജനദ്രോഹ നടപടികളാണെന്നും ആരോപിച്ചു കലൂര്‍ മര്‍ച്ചന്റ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ കെഎസ്ഇബി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ റിട്ട. ജസ്റ്റീസ് പി.കെ. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.

മെട്രോ നിര്‍മാണം സുഗമമായി നടത്തുന്നതില്‍ ജില്ലാഭരണകൂടം പരാജയപ്പെട്ടെന്നു ജസ്റ്റീസ് ഷംസുദ്ദീന്‍ പറഞ്ഞു. നിര്‍മാണം ആരംഭിച്ചതു മുതല്‍ രൂക്ഷമായ വ്യാപാരമാന്ദ്യമാണെന്നും കെഎസ്ഇബി, വാട്ടര്‍ അഥോറിട്ടി, ടെലഫോണ്‍ വകുപ്പുകള്‍ ഏകോപനത്തോടും ആത്മാര്‍ഥമായും പ്രവര്‍ത്തിക്കണമെന്നും കലൂര്‍ മര്‍ച്ചന്റ് സ് യൂണിയന്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഐ.ഡി. പീതാംബരന്‍ അധ്യക്ഷത വഹിച്ചു.

കോര്‍പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. ഹാരിസ്, കെഎംസിസി വൈസ്പ്രസിഡന്റ് കാര്‍ത്തികേയന്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍, ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. മര്‍ച്ചന്റ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.എ. മുഹമ്മദലി സ്വാഗതവും ട്രഷറര്‍ പി.ആര്‍. ജോണ്‍സണ്‍ നന്ദിയും പറഞ്ഞു.

Related posts