ഡിഫ്തീരിയ, ഡെങ്കിപ്പനി: പ്രതിരോധ നടപടികള്‍ സജീവം

kkd-denguiമുക്കം: കാരശേരി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഡിഫ്തീരിയ, ഡെങ്കിപ്പനി എന്നിവ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പ്രദേശങ്ങളിലും പരിസരങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്ത കറുത്ത പറമ്പിലെ മോലിക്കാവില്‍ അയല്‍പ്പക്കത്തെ പതിനഞ്ച് വീട്ടുകാര്‍ക്ക് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. അതേസമയം ഡിഫ്തീരിയ പിടിപെട്ട അജിത്തിന് ചികിത്സയെത്തുടര്‍ന്ന് രോഗത്തിന് ശമനം വന്നതായി വാര്‍ഡ് മെമ്പര്‍ പറഞ്ഞു.

തേക്കുംക്കുറ്റി കുരിശുപാറയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി കാരശേരി ഗ്രാമപഞ്ചായത്തും  വികെയര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോമിയോപ്പതി ഹോസ്പിറ്റലും സംയുക്തമായി ഹോമിയോ പ്രതിരോധ മരുന്ന് വിതരണവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു.  വി കെയര്‍ ഹോമിയോപ്പതി ഡയറക്ടര്‍ ഡോക്ടര്‍ ദീപേന്ദ്രന്‍ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ വി.പി. ജമീല അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍ സജി തോമസ്, അബ്ദുല്ല കുമാരനല്ലൂര്‍, ലീസി സ്കരിയ, അംഗങ്ങളായ സവാദ് ഇബ്രാഹിം, സുനില കണ്ണങ്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts