തലസ്ഥാന ജില്ലയില്‍ 135 സ്ഥാനാര്‍ഥികള്‍ മാറ്റുരയ്ക്കും

KKD-ELECTIONതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 135 സ്ഥാനാര്‍ഥികള്‍ മത്സരിക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസമായ ഇന്നലെ ആകെ എട്ടുപേര്‍ പത്രിക പിന്‍വലിച്ചു.  ഇതോടെ ജില്ലയില്‍ മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം 135 ആയി.  വിവിധ മണ്ഡലങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചവരുടെയും നിലവിലുള്ള സ്ഥാനാര്‍ഥികളുടെയും വിവരങ്ങള്‍  സ്ഥാനാര്‍ഥിയുടെ പേര്, പാര്‍ട്ടി, ചിഹ്നം എന്നീ ക്രമത്തില്‍:

വര്‍ക്കല: ആകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 14 പേരില്‍ 2പേര്‍ പത്രിക പിന്‍വലിച്ചു.  സജി, പി. വിജയന്‍ എന്നിവരാണ് പത്രിക പിന്‍വലിച്ചത്.  നിലവില്‍ 12 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.     അഡ്വ. വി. ജോയ് (സിപിഎം – ചുറ്റിക, അരിവാള്‍ നക്ഷത്രം), വര്‍ക്കല ആര്‍. ലിനീസ് (ബിഎസ്പി – ആന), വര്‍ക്കല കഹാര്‍ (കോണ്‍. ഐ – കൈ), അജി എസ്.ആര്‍.എം (ബിഡിജെഎസ് – കുടം), അബ്ദുല്‍ സലാം (എസ്ഡിപിഐ – ടെലിവിഷന്‍), നടയറ ജബ്ബാര്‍ (പിഡിപി – ബാറ്റ്), ഭാസിധരന്‍ നായര്‍ (സ്വത. – ഓട്ടോറിക്ഷ), വിവേകാനന്ദന്‍ (സ്വത. – ബക്കറ്റ്), ആര്‍. ശാലു  (സ്വത. – മെഴുകുതിരികള്‍), വര്‍ക്കല സബേശന്‍ എം. (സ്വത. – തൊപ്പി), സുദേവന്‍ (സ്വത. – ഓടക്കുഴല്‍), എസ്.  സുനില്‍കുമാര്‍ (സ്വത. – മോതിരം).
ആറ്റിങ്ങല്‍: ആകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ഒമ്പതു പേരില്‍ ആരും പത്രിക പിന്‍വലിച്ചിട്ടില്ല.

കെ. ചന്ദ്രബാബു (ആര്‍എസ്പി – മണ്‍വെട്ടിയും മണ്‍കോരിയും), രാജി പ്രസാദ് (ബിജെപി – താമര), കെ. ശിവാനന്ദന്‍ (ബിഎസ്പി – ആന), അഡ്വ. ബി. സത്യന്‍  (സിപിഎം – ചുറ്റിക അരിവാള്‍ നക്ഷത്രം), ബി. ജയന്തകുമാര്‍ (ശിവസേന – അമ്പുംവില്ലും), എം.കെ. മനോജ് കുമാര്‍ (എസ്ഡിപിഐ – ടെലിവിഷന്‍), സി.ആര്‍. തുളസി (സ്വത. – അലമാര), പ്രതീഷ്കുമാര്‍ (സ്വത. – ബാറ്റ്), ആര്‍. രാജേഷ് (സ്വത. – കപ്പും സോസറും).

ചിറയിന്‍കീഴ്: ആകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ഒമ്പതു പേരില്‍ ആരും പത്രിക പിന്‍വലിച്ചിട്ടില്ല.
കെ.എസ്. അജിത് കുമാര്‍ (കോണ്‍. ഐ – കൈ), ഡോ. പി.പി. വാവ (ബിജെപി – താമര), വി. ശശി (സിപിഐ – അരിവാളും നെല്‍ക്കതിരും), വി.  അമ്പിളി (പിഡിപി – ബാറ്റ്), ശശി പന്തളം (വെല്‍ഫെയര്‍ പാര്‍ട്ടി – ഗ്യാസ് സിലിണ്ടര്‍), അജിത് (സ്വത. – ബക്കറ്റ്), അജിത് നന്തന്‍കോട് (സ്വത. – ഓട്ടോറിക്ഷ ), ശാന്തിനി (സ്വത. – അലമാര), ഷിബു (റോയി കോരാണി) (സ്വത. – ബലൂണ്‍).

നെടുമങ്ങാട്: ആകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 12 പേരില്‍ ആരും പത്രിക പിന്‍വലിച്ചിട്ടില്ല. സി. ദിവാകരന്‍ (സിപിഐ – അരിവാളും നെല്‍ക്കതിരും), പാലോട് രവി (കോണ്‍. ഐ – കൈ), ബിപിന്‍ എം.ഐ (ബിഎസ്പി – ആന), അഡ്വ. വി.വി. രാജേഷ് (ബിജെപി – താമര), പെരിങ്ങമ്മല അജി (ശിവസേന – അമ്പുംവില്ലും), അബ്ദുല്‍ സലാം എ. (എസ്ഡിപിഐ – ടെലിവിഷന്‍), അണ്ടൂര്‍ക്കോണം സുള്‍ഫി (പിഡിപി – ബാറ്റ്), ദിവാകരന്‍ പാണി (സ്വത. – വഞ്ചി തുഴയുന്ന മനുഷ്യന്‍), പരിയാരം രവീന്ദ്രന്‍ (സ്വത. – പേനയുടെ നിബും ഏഴ് കിരണങ്ങളും), രവീന്ദ്രന്‍ നായര്‍ (സ്വത. – കാല്‍ക്കുലേറ്റര്‍), ഷിബു ജി. (സ്വത. – മെഴുകുതിരികള്‍), സോമന്‍ സി. (സ്വത. – അലമാര).

വാമനപുരം: ആകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 12 പേരില്‍ ഒരാള്‍ പത്രിക പിന്‍വലിച്ചു.  ബിഡിജെഎസ് ഡമ്മി സ്ഥാനാര്‍ഥിയായ വേണുവാണ് പത്രിക പിന്‍വലിച്ചത്.  നിലവില്‍ 11 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.   അനില്‍ പാലോട് (ബിഎസ്പി – ആന),  അഡ്വ. ഡി.കെ. മുരളി (സിപിഎം – ചുറ്റിക അരിവാള്‍ നക്ഷത്രം), അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ് (കോണ്‍.ഐ – കൈ), ജി. അജിത് (ശിവസേന – അമ്പുംവില്ലും), അനില്‍ കെ. പോങ്ങനാട് (അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ – കോട്ട്), ആര്‍.വി. നിഖില്‍ (ബിഡിജെഎസ് – കുടം), തച്ചോണം നിസാമുദ്ദീന്‍ (എസ്ഡിപിഐ – ടെലിവിഷന്‍), ഒ. ബിനുമോന്‍ മടത്തറ (സ്വത. – ബക്കറ്റ്), മണിരാജ് ഭരതന്നൂര്‍ (സ്വത. – ബാറ്റ്), സുഗതന്‍ എസ്. (സ്വത. – മെഴുകുതിരികള്‍), ഇരിഞ്ചയം സുരേഷ്(സ്വത. – ബാറ്ററി ടോര്‍ച്ച്).

കഴക്കൂട്ടം: ആകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 12 പേരില്‍ ആരും പത്രിക പിന്‍വലിച്ചിട്ടില്ല. കടകംപള്ളി സുരേന്ദ്രന്‍ (സിപിഎം – ചുറ്റിക അരിവാള്‍ നക്ഷത്രം), കൊച്ചുമണി (ബിഎസ്പി – ആന), വി. മുരളീധരന്‍ (ബിജെപി – താമര), എം.എ. വാഹീദ് (കോണ്‍.ഐ – കൈ), അനീഷ് (സ്വത. – മെഴുകുതിരികള്‍), പ്രസാദ് പി. (സ്വത. – ഹോക്കി സ്റ്റിക്കും പന്തും), മണിമേഖല (സ്വത. – ഓട്ടോറിക്ഷ), മുരളീധരന്‍ (വൈഷ്ണവം) (സ്വത. – തൊപ്പി), മുരുകന്‍ എ. (സ്വത. – പൊട്ടിച്ച തേങ്ങ), എന്‍.എ. വാഹിദ് പുതുമംഗലം (സ്വത. – ഗ്ലാസ് ടംബ്ലര്‍ ), ശശികല (സ്വത. – മോതിരം), സുരേന്ദ്രന്‍പിള്ള (സ്വത. ഡിഷ് ആന്റിന).

വട്ടിയൂര്‍ക്കാവ്: ആകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ഒന്‍പതു പേരില്‍ ആരും പത്രിക പിന്‍വലിച്ചിട്ടില്ല.
കുമ്മനം രാജശേഖരന്‍ (ബിജെപി – താമര), കെ. മുരളീധരന്‍ (കോണ്‍. ഐ – കൈ), മെക്കന്‍സി കെ. ജോണ്‍ (ബിഎസ്പി – ആന), ഡോ. ടി.എന്‍. സീമ (സിപിഎം – ചുറ്റിക അരിവാള്‍ നക്ഷത്രം), ബിനു ഡി. (സ്വത. – ടെലിഫോണ്‍), ബേബി ഡി. (സ്വത. – അലമാര), കെ.ജി. മോഹനന്‍ (സ്വത. – മെഴുകുതിരികള്‍), സജു അമീര്‍ദാസ് (സ്വത. – ബാറ്റ്), സഹദേവന്‍ (സ്വത. – നാളികേരം).

തിരുവനന്തപുരം: ആകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 12 പേരില്‍ ആരും പത്രിക പിന്‍വലിച്ചിട്ടില്ല. മോഹനാംബിക ഡി. (ബിഎസ്പി – ആന), വി.എസ്. ശിവകുമാര്‍ (കോണ്‍. ഐ – കൈ), ശ്രീശാന്ത് (ബിജെപി – താമര), പി.എസ്. ഗോപകുമാര്‍ (എസ്‌യുസിഐ (സി) – ബാറ്ററി ടോര്‍ച്ച്), ഡോ. ബിജു രമേശ് (എ.ഐ.എ.ഡി.എം.കെ – തൊപ്പി), അഡ്വ. ആന്റണി രാജു (സ്വത. – ഓട്ടോറിക്ഷ), ആന്റണി രാജു ന്യൂകോളനി (സ്വത. – ടെലിഫോണ്‍), പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ (സ്വത. – വഞ്ചി തുഴയുന്ന മനുഷ്യന്‍), ശിവകുമാര്‍ പുഷ്കരന്‍ (സ്വത. – ബ്രെഡ്), ശിവകുമാര്‍ രവീന്ദ്രന്‍ നായര്‍ (സ്വത. – ഗ്ലാസ് ടംബ്ലര്‍), എം.എസ്. സുബി (സ്വത.  – ബാറ്റ്‌സ്മാന്‍), നന്ദാവനം സുശീലന്‍ (സ്വത. – ടെലിവിഷന്‍).

നേമം: ആകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച എട്ട് പേരില്‍ ആരും പത്രിക പിന്‍വലിച്ചിട്ടില്ല. ഒ. രാജഗോപാല്‍ (ബിജെപി – താമര), വി. ശിവന്‍കുട്ടി (സിപിഎം – ചുറ്റിക അരിവാള്‍ നക്ഷത്രം), എ. നൗഷാദ് (അഖിലകേരള തൃണമൂല്‍ പാര്‍ട്ടി – ടെലിവിഷന്‍), വി. സുരേന്ദ്രന്‍ പിള്ള (ജെഡിയു – അമ്പ്), ജെയിന്‍ വില്‍സണ്‍ (സ്വത. – മെഴുകുതിരകള്‍), ജെ. വിക്രമന്‍ പാച്ചല്ലൂര്‍ (സ്വത. – ഓട്ടോറിക്ഷ), ശൈലേശ്വര ബാബു എന്‍. (സ്വത. – പഴങ്ങള്‍ അടങ്ങിയ കുട്ട), ഷംലജാ ബീവി ബി. (സ്വത. – ബാറ്റ്).

അരുവിക്കര: ആകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 10 പേരില്‍ ആരും പത്രിക പിന്‍വലിച്ചിട്ടില്ല.
അഡ്വ. എ.എ. റഷീദ് (സിപിഎം – ചുറ്റിക അരിവാള്‍ നക്ഷത്രം), ചിത്രലേഖ ഇ. (ബിഎസ്പി – ആന), രാജസേനന്‍ (ബിജെപി – താമര), കെ.എസ്. ശബരീനാഥന്‍ (കോണ്‍. ഐ – കൈ), എം.എ. ജലീല്‍ (എസ്ഡിപിഐ – ടെലിവിഷന്‍), അജിത ബി. (സ്വത. – കപ്പും സോസറും), എ.പി. കക്കാട് (സ്വത. – എന്‍വലപ്), അഡ്വ. ചേരപ്പള്ളി വിശ്വനാഥന്‍ (സ്വത. – ബാറ്റ്), ശബരിനാഥ് (സ്വത. – പെന്‍സ്റ്റാന്റ്), റഷീദ് (സ്വത. – ക്ലിപ്പ്).

പാറശാല: ആകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 11 പേരില്‍ രണ്ട് പേര്‍ പത്രിക പിന്‍വലിച്ചു.  ശശിധരന്‍ നായര്‍ എന്‍ (സിപിഐ ഡമ്മി), ബിജു ബി. നായര്‍ (ബിജെപി ഡമ്മി) എന്നിവരാണ് പത്രിക പിന്‍വലിച്ചത്.  നിലവില്‍ ഒന്‍പത് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.    ജയചന്ദ്രന്‍ നായര്‍ (കരമന ജയന്‍) (ബിജെപി – താമര), എ.ടി. ജോര്‍ജ് (കോണ്‍. ഐ – കൈ), ബിനോയ് എസ്. (ബിഎസ്പി – ആന), സി.കെ. ഹരീന്ദ്രകുമാര്‍ (സി.കെ. ഹരീന്ദ്രന്‍) (സിപിഎം – ചുറ്റിക അരിവാള്‍ നക്ഷത്രം),   ക്രിസ്റ്റഫര്‍ ഷാജു (ഷാജു പാലിയോട്) (സ്വത. – മെഴുകുതിരികള്‍), ഡാലുംമുഖം ജോണി തമ്പി (സ്വത. – ടെലിഫോണ്‍), മോഹന്‍രാജ് ടി. (വെള്ളറട മോഹന്‍രാജ്) (സ്വത. – ടെലിവിഷന്‍), വി. സെല്‍വന്‍ (സ്വത. – മുന്തിരി), ഷാജഹാന്‍ എസ്. (ഷാജഹാന്‍ കുടപ്പനമൂട്) (സ്വത. – ഓട്ടോറിക്ഷ).

കാട്ടാക്കട: ആകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ഏഴ് പേരില്‍ ആരും പത്രിക പിന്‍വലിച്ചിട്ടില്ല. പി.കെ. കൃഷ്ണദാസ് (ബിജെപി – താമര), ബിജു എസ്.ആര്‍ (ബിഎസ്പി – ആന), എന്‍. ശക്തന്‍ (കോണ്‍ ഐ – കൈ), അഡ്വ. ഐ.ബി. സതീഷ് (സിപിഎം – ചുറ്റിക അരിവാള്‍ നക്ഷത്രം), അഷറഫ് പ്രാവച്ചമ്പലം (എസ്ഡിപിഐ – ടെലിവിഷന്‍), എസ്. മിനി (എസ്‌യുസിഐ – ബാറ്ററി ടോര്‍ച്ച്), കെ. ശശികുമാര്‍ (സ്വത. – ടെലിഫോണ്‍)

കോവളം: ആകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 13 പേരില്‍ മൂന്ന് പേര്‍ പത്രിക പിന്‍വലിച്ചു.  ആര്‍. വിശ്വനാഥന്‍, വിനോദ്, എസ്. ശശി എന്നിവരാണ് പത്രിക പിന്‍വലിച്ചത്.  നിലവില്‍ 10 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.   അഡ്വ. കെ.ആര്‍. അനീഷ് (ബിഎസ്പി – ആന), ജമീലാ പ്രകാശം (ജനതാദള്‍ എസ് – തലയില്‍ നെല്‍ക്കതിരേന്തിയ കര്‍ഷകസ്ത്രീ), അഡ്വ. എം. വിന്‍സന്റ് (കോണ്‍. ഐ – കൈ), എസ്. ഷാജി (അഖില കേരള തൃണമൂല്‍ പാര്‍ട്ടി – ടെലിവിഷന്‍), സരസമ്മ ടി. (ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി – മെഴുകുതിരികള്‍), കോവളം ടി.എന്‍ സുരേഷ് (ബിഡിജെഎസ് – കുടം), എം.സി ജയലാല്‍ (സ്വത. – മോതിരം), പ്രമോദ്കുമാര്‍ (സ്വത. – ബാറ്റ്‌സ്മാന്‍), സില്‍വസ്റ്റര്‍ (സ്വത. – അലമാര), എം. സുഗതന്‍ (സ്വത. – ബക്കറ്റ്).

നെയ്യാറ്റിന്‍കര: ആകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച അഞ്ച് പേരില്‍ ആരും പത്രിക പിന്‍വലിച്ചിട്ടില്ല.
കെ. ആന്‍സലന്‍ (സിപിഎം – ചുറ്റിക അരിവാള്‍ നക്ഷത്രം), പ്രഭാകരന്‍ (ബിഎസ്പി – ആന), പുഞ്ചക്കരി സുരേന്ദ്രന്‍ (ബിജെപി – താമര), ആര്‍. സെല്‍വരാജ് (കോണ്‍.ഐ – കൈ), അനില്‍കുമാര്‍ (സ്വത. – എയര്‍കണ്ടീഷണര്‍).

Related posts