അറബി ഭാഷ അനായാസം കൈകാര്യം ചെയ്യും, പിന്നെ… ! മോ​ഫി​യ​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ തീ​വ്ര​വാ​ദ ബ​ന്ധം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മോ​ഫി​യ​യു​ടെ പി​താ​വ്

ആ​ലു​വ: നി​യ​മ വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യാ കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ ഭ​ർ​ത്താ​വ് സു​ഹൈ​ലി​ന്‍റെ തീ​വ്ര​വാ​ദ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മോ​ഫി​യ​യു​ടെ പി​താ​വ് ദി​ൽ​ഷാ​ദ്.

പ്ര​തി​യു​ടെ മു​ൻ​കാ​ല ച​രി​ത്രം, കൂ​ട്ടു​കെ​ട്ട്, സാ​മ്പ​ത്തി​ക സ്രോ​ത​സ് തു​ട​ങ്ങി​യ​വ​യും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ദി​ൽ​ഷാ​ദ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

പ്ര​തി അ​റ​ബി ഭാ​ഷ അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്യു​ന്ന​യാ​ളാ​യ​ത് കൊ​ണ്ട് വി​ദേ​ശ ബ​ന്ധ​ത്തി​ലൂ​ടെ തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു​ണ്ടോ​യെ​ന്ന സം​ശ​യ​മാ​ണ് അ​നേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടാ​ൻ കാ​ര​ണം.

പ്ര​തി​യു​ടെ കൈ​വ​ശ​മു​ള്ള ഫോ​ണു​ക​ളി​ൽ ഒ​രു ന​മ്പ​ർ പ​ക​ൽ സ​മ​യ​ത്ത് എ​പ്പോ​ഴും സ്വി​ച്ച് ഓ​ഫ് ആ​യി​രി​ക്കു​മെ​ന്ന് മ​ക​ൾ പ​റ​ഞ്ഞി​രു​ന്നു.

ഇ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ എ​നി​ക്ക് പ​ല ഇ​ട​പാ​ടു​ക​ളു​മു​ണ്ടെ​ന്ന് പ​റ​ഞ്ഞു മോ​ഫി​യ​യെ മ​ർ​ദി​ച്ചി​രു​ന്ന​താ​യും പി​താ​വ് പ​റ​ഞ്ഞു.

ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മു​ഴു​വ​ൻ ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു അ​നേ​ഷി​ക്ക​ണം.

കൂ​ടാ​തെ മോ​ഫി​യ​യു​ടെ എ​റ്റ​വും അ​ടു​ത്ത കൂ​ട്ടു​കാ​രി​യു​ടെ ഫോ​ൺ പി​ടി​ച്ചെ​ടു​ത്തു പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഇ​വ​രും പ്ര​തി​യും ത​മ്മി​ലു​ള്ള ബ​ന്ധ​വും കൂ​ടി അ​നേ​ഷി​ക്ക​ണ​മെ​ന്നാ​ണ് മോ​ഫി​യ​യു​ടെ പി​താ​വി​ന്‍റെ ആ​വ​ശ്യം.

Related posts

Leave a Comment