തളിപ്പറമ്പ്: ദേശീയപാതയില്‍ ഹൈവേ മസ്ജിദിന് സമീപം ഓവുചാലിന്റെ സ്ലാബ് തകര്‍ന്നത് വന്‍ ഭീഷണിയാകുന്നു. തിരക്കേറിയ ഈ ഭാഗത്തെ നടപ്പാതയിലൂടെ നൂറുകണക്കിനാളുകളാണ് നിത്യവും കടന്നുപോകുന്നത്. ഓവുചാല്‍ റോഡുമായി ചേരുന്ന ഭാഗത്താണ് സ്ലാബ് പൊട്ടിയിരിക്കുന്നത്. പലരും ഈ കുഴിയില്‍ വീണ് പരിക്കേറ്റതോടെയാണ് പള്ളി കമ്മിറ്റി മുന്‍കൈയെടുത്ത് പഴയ മരത്തിന്റെ കതകുകള്‍ ഇവിടെ സ്ഥാപിച്ച് താത്കാലികമായി സുരക്ഷിതത്വം ഒരുക്കിയത്.
എന്നാല്‍ ഈ മരപ്പലകകളില്‍ ചവിട്ടിയാല്‍ ഭാരം താങ്ങാനാവാതെ പൊട്ടി വീഴുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇവിടെ അപകടാവസ്ഥയുണ്ടെന്ന് കാണിക്കാനായി അടയാളങ്ങള്‍ സ്ഥാപിച്ചിരിക്കുകയാണ്. അടിയന്തിരമായി പുതിയ സ്ലാബ് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.