തിരുനക്കര മഹാദേവ ക്ഷേത്രോത്സവം; 14നു കൊടിയേറും; 23നു ആറാട്ട് ; 20നു പകല്‍പ്പൂരം ;21നു വലിയ വിളക്ക്

KTM-TEMPLEകോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് 14നു കൊടിയേറും. 23നാണ് ആറാട്ട്. 20ന് പകല്‍പ്പൂരം, 21നു വലിയവിളക്ക്, 22നു പള്ളിവേട്ടയും നടക്കും.     14നു രാത്രി ഏഴിനു തന്ത്രി താഴ്മണ്‍മഠം കണ്ഠരര് മോഹനരര് കൊടിയേറ്റും. അന്നു വൈകുന്നേരം അഞ്ചിനു അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതം, എട്ടിനു ഭരതനാട്യം, 10നു ഗാനമേള.

15നു രാത്രി എട്ടിനു കഥാപ്രസംഗം, രാത്രി 9.30നു കലാമണ്ഡലം ഗോപി നളനായി വേഷമിടുന്ന കഥകളി. 16നു രാത്രി ഏഴിനു സംഗീത സദസ്, 9.30നു കഥകളി. 17നു രാത്രി എട്ടിനു ഡാന്‍സ്, 10.30നു കഥകളി. 18നു രാവിലെ 10നു ആനയൂട്ട്, ഉച്ചകഴിഞ്ഞു രണ്ടിനു ഉത്സവബലി ദര്‍ശനം. രാത്രി പത്തിനു തമിഴ് ഗാനമേള. 19നു ഉച്ചകഴിഞ്ഞു രണ്ടിനു ഇരമല്ലിക്കര സിസ്‌റ്റേഴ്‌സിന്റെ സംഗീതസുധ, വൈകുന്നേരം ആറിനു നാദസ്വരക്കച്ചേരി, പത്തിനു ഗാനമേള. ഒന്നിന് ബാലെ.
20നു രാവിലെ 10നു മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ പാഞ്ചാരിമേളം. ഉച്ചകഴിഞ്ഞു മൂന്നിനു പൂരത്തിനു തുടക്കം കുറിക്കും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ നേതൃത്വത്തില്‍ അറുപതോളം കലാകാരന്‍മാര്‍ ആല്‍ത്തറ മേളമൊരുക്കും. രാത്രി 10നു സാരംഗിന്റെ ഗാനമേള. 21നു വൈകുന്നേരം ആറിനു ദേശവിളക്ക്, 11നു വലിയവിളക്ക്, നെന്മാറ ബ്രദേഴ്‌സിന്റെ നാദസ്വരം. 21നു രാത്രി 8.30നു സമ്പ്രദായ ഭജന്‍സ്, 10നു നൃത്തം, 11നു വലിയവിളക്ക്.

22നു വെകുന്നേരം അഞ്ചിനു പിന്നല്‍ തിരുവാതിര, 8.30നു വയലിന്‍ ഫ്യൂഷന്‍, 10നു ഗാനമേള, ഒന്നിനു പള്ളിവേട്ട. ആറാട്ടു ദിനമായ  23നു രാവിലെ ഒമ്പതിനു ആറാട്ടു കടവിലേക്ക് എഴുന്നള്ളിപ്പ്, 11നു ആറാട്ട് സദ്യ, വൈകുന്നേരം നാലിനു കല്ലൂര്‍ രാമന്‍കുട്ടിയുടെ തായമ്പക, ആറിനു നാഗസ്വരക്കച്ചേരി, എട്ടിനു സംഗീതസദസ്, ആറിന് അമ്പലക്കടവ് ദേവീക്ഷേത്രത്തില്‍ ആറാട്ട്. 12നു ഞരളത്ത് ഹരിഗോവിന്ദന്റെ സോപാനസംഗീതം, പുലര്‍ച്ചെ രണ്ടിനു ആറാട്ട് എതിരേല്‍പ്പ്, നാലിനു വെടിക്കെട്ട്, അഞ്ചിനു കൊടിയിറക്ക്. 60 ലക്ഷം രൂപയാണ്  ഉത്സവത്തിനായി ചെലവഴിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related posts