തെരഞ്ഞെടുപ്പിലൂടെ സ്്മാര്‍ട്ട് ഫോണ്‍ ലഭിച്ചെന്ന് സന്ദേശം;മൂവായിരും രൂപ നല്‍കി പാഴ്‌സല്‍ വാങ്ങിച്ചു നോക്കിയപ്പോള്‍ പൊട്ടിക്കുള്ളില്‍ ആമ

FB-PARCEL

പൊന്‍കുന്നം: നറുക്കെടുപ്പിലൂടെ 16,000 രൂപയുടെ ഫോണ്‍ 3,000 രൂപയ്ക്കു ലഭിച്ചിരിക്കുന്നുവെന്ന അറിയിപ്പ് കിട്ടിയതിനെത്തുടര്‍ന്നു പോസ്റ്റ് ഓഫീസിലെത്തി സാധനം കൈപ്പറ്റിയ പൊന്‍കുന്നം സ്വദേശി തട്ടിപ്പിനിരയായി. പൊന്‍കുന്നം ശാന്തിഗ്രാം വിജയഭവനില്‍ വിഷ്ണുവാണ് തട്ടിപ്പിനിരയായത്. വിഷ്ണുവിന്റെ ഫോണ്‍നമ്പരിനു നറുക്കെടുപ്പിലൂടെ 16,000 രൂപയുടെ സാംസംഗ് ഫോണ്‍ സമ്മാനമായി ലഭിച്ചിരിക്കുന്നുവെന്നും 3,000 രൂപ പോസ്റ്റ് ഓഫീസില്‍ അടച്ചു വിലപിടിപ്പുള്ള ഈ ഫോണ്‍ സ്വന്തമാക്കാനും പറഞ്ഞ് ഈ മാസം ആദ്യമാണ് വിഷ്ണുവിന്റെ ഫോണിലേക്ക് 7827341297 എന്ന നമ്പരില്‍ നിന്ന് തമിഴ് ഭാഷയില്‍ അറിയിപ്പ് വന്നത്. പിന്നീടു പത്തോളം തവണ വിഷ്ണുവിനെ വിളിച്ച് ഇതാവര്‍ത്തിച്ചു.

ഇക്കഴിഞ്ഞ് 22ന് പൊന്‍കുന്നം പോസ്റ്റ് ഓഫീസിലെത്തി 2,950 രൂപ അടച്ച് പാഴ്‌സല്‍ കൈപ്പറ്റി. അവിടെവച്ചുതന്നെ പെട്ടി പൊട്ടിച്ചു നോക്കിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഫോണിനു പകരം സരസ്വതിദേവിയുടെയും ആമയുടെയും പിത്തളയില്‍ തീര്‍ത്ത ചെറിയ രൂപങ്ങളാണ് പാഴ്‌സലായി എത്തിയത്. പിന്നീട് പല തവണ കോള്‍ വന്ന നമ്പരിലേക്കു തിരിച്ചു വിളിച്ചെങ്കിലും ഫലമുണ്ടായില്ല. പൊന്‍കുന്നം പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് വിഷ്ണു.

Related posts