തെരഞ്ഞെടുപ്പില്‍ 100 സീറ്റാണ് ടാര്‍ജറ്റെന്ന് വി.എസ്. അച്യുതാനന്ദന്‍

alp-achuആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 100 സീറ്റാണ് തന്റെ ടാര്‍ജറ്റ് എന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ഡോ. ടി.എം. തോമസ് ഐസക്ക് മത്സരിക്കുന്ന ആലപ്പുഴ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സര്‍ക്കാര്‍ സര്‍വ്വത്ര അഴിമതി നടത്തി. ശുദ്ധികലശത്തിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പുറത്താക്കാനുള്ള അവസരമാണ് ജനത്തിനു ലഭിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ചേര്‍ന്ന് 136 കോടിരൂപയുടെ അഴിമതിയും 2820 ഏക്കര്‍ ഭൂമിയുടെ തട്ടിപ്പുമാണ് നടത്തിയിരിക്കുന്നത്.

തെറ്റായ നയങ്ങളെ എതിര്‍ക്കുന്ന പിന്നോക്ക ദളിത് യുവനേതാക്കളെ ഇല്ലാതാക്കുന്ന നയമാണ് നരേന്ദ്രമോദിയും ബിജെപിയും നടത്തുന്നത്. ബിജെപിയുടെ ഉറ്റതൊഴന്‍ പിന്നോക്കക്കാരനായ വെള്ളാപ്പള്ളി നടേശനാണ്.കേന്ദ്രത്തിലെ വര്‍ഗീയശക്തികളെയും സംസ്ഥാനത്ത് അഴിമതിഭരണവും തൂത്തെറിയാന്‍ ഇടതുമുന്നണിയെ വിജയിപ്പിക്കണമെന്നും വി.എസ്. പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എ. ശിവരാജന്‍ അധ്യക്ഷത വഹിച്ചു.

Related posts