ഇമ്രാന് ഹാഷ്മി വീണ്ടും പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ വരുന്നു. മര്‍ഡര്‍ 4 തീരുമാനിച്ചു കഴിഞ്ഞുവെന്ന് ഇമ്രാന് ഹാഷ്മി തന്നെയാണ് വിവരം പുറത്തുവിട്ടത്. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും ചിത്രം വരും. എന്നാല്‍ എപ്പോഴാണ് ചിത്രീകരണം തുടങ്ങുന്നതെന്ന് തീരുമാനിച്ചിട്ടില്ലായെന്നും നടന് പറഞ്ഞു.
2004ല്‍ പുറത്തിറങ്ങിയ ആദ്യഭാഗത്തില്‍ മല്ലികാ ഷെരാവത്തിനൊപ്പമാണ് ഇമ്രാന് അഭിനയിച്ചത്. താരത്തിന് ബോളിവുഡില്‍ ഒരു സ്റ്റാര്‍ ഇമേജ് നല്കിയ ചിത്രം കൂടിയായിരുന്നു മര്‍ഡര്‍. പിന്നീട് മര്‍ഡര്‍ 2വിലും ഇമ്രാന് തന്നെയായിരുന്നു നായകന്. ആദ്യ ചിത്രത്തിന് കിട്ടിയ സ്വീകാര്യത തന്നെയായിരുന്നു ചിത്രത്തിന്റെ രണ്ടാഭാഗം വരാന്‍ കാരണമായത്. എന്നാല്‍ മര്‍ഡര്‍ 3യില്‍ ഇമ്രാന് പകരം നായകനായി എത്തിയത് രണ്‍ദീപ് ഹൂഡയായിരുന്നു.