ദര്‍ശനത്തിനു പിന്നില്‍ സിനിമയോ പ്രണയമോ?

nayan050716തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും സംവിധായകന്‍ വിഗ്നേഷ് ശിവനും തമ്മില്‍ പ്രണയത്തിലാണെന്നത് രഹസ്യമായ പരസ്യമാണ്. കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ കുംഭകോണം ശിവക്ഷേത്രത്തില്‍ ഇരുവരും ദര്‍ശനത്തിനെത്തി.വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് താന സേര്‍ന്ത കൂട്ടം. ചിത്രത്തില്‍ സൂര്യയാണ് നായകന്‍. സൂര്യയുടെ 35-ാമത്തെ ചിത്രമായിരിക്കും ഇത്. ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത് സംവിധായകനായ വിഘ്‌നേഷ് ശിവന്റെ കാമുകി കൂടിയായ നയന്‍താരയാണെന്നതാണ് ശ്രദ്ധേയം. ഇതു മൂന്നാം തവണയാണ് നയന്‍താര സൂര്യയുടെ നായികയാകുന്നത്. ആണ്ടവന്‍, മാസ് എങ്കിറ മസിലമണി എന്നിവയിലാണ് ഇരുവരും മുമ്പ് ഒന്നിച്ച് അഭിനയിച്ചത്.

വിഘ്‌നേഷ് ശിവന്റെ നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതുമുതലാണ് വിഘ്‌നേഷും നയന്‍താരയും പ്രണയത്തിലാകുന്നത്. പുതിയ ചിത്രത്തിന്റെ വിജയത്തിനുവേണ്ടി പ്രാര്‍ഥിക്കാനാണ് ക്ഷേത്രത്തില്‍ എത്തിയതെന്ന് നയന്‍താരയും വിഘ്‌നേഷും വിശദീകരിക്കുമ്പോഴും ഇരുവരും തങ്ങളുടെ പ്രണയത്തിന്റെ വിജയത്തിനുവേണ്ടിയാണ് പ്രാര്‍ഥിക്കാനെത്തിയതെന്നാണ് ചില ദോഷൈകദൃക്കുകള്‍ പറയുന്നത്.

Related posts