ദീപ്തി ഭാഷാ പഠനത്തിലാണ്

deepthi230616സിനിമയ്ക്ക് വേണ്ടി തമിഴ്, കന്നട ഭാഷകള്‍ പഠിക്കുന്നതിന്റെ തിരക്കിലാണ് നടി ദീപ്തി സതി. ലാല്‍ ജോസിന്റെ നീനയ്ക്ക് ശേഷം ദീപ്തി സതി നായികയാകുന്നത് തമിഴിലും കന്നടയിലുമായി ഇറങ്ങുന്ന ജഗുവാറിലാണ്. ഈ ചിത്രത്തിന് വേണ്ടിയാണ് ഇപ്പോള്‍ ദീപ്തി ഭാഷ പഠിക്കുന്നത്.

നീനയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ വേഷമാണ് ജഗുവാറിലേതെന്നാണ് ദീപ്തി പറയുന്നത്. ഒരു കോളജ് വിദ്യാര്‍ഥിനിയുടെ വേഷമാണ് ചിത്രത്തില്‍. പക്ഷേ ഈ വേഷം നന്നായി ചെയ്യണമെങ്കില്‍ ഭാഷ പഠിക്കേണ്ടിയിരിക്കുന്നു. കന്നടയും തമിഴും അറിയില്ല അതിനാല്‍ ഈ ഭാഷ പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. നിഖില്‍ കുമാറാണ് ദീപ്തിക്കൊപ്പം ചിത്രത്തില്‍ നായകനായി എത്തുന്നത്.

Related posts