അമല്‍ നീരദിന്റെ പുതിയ ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി അനു ഇമ്മാനുവല്‍ അഭിനയിക്കുന്നു എന്നാണ് ആദ്യം പുറത്തു വന്ന വാര്‍ത്തകള്‍. ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങളും പുറത്തുവന്നു. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം ചിത്രത്തിലെ നായികയെ മാറ്റി എന്ന് വാര്‍ത്തകള്‍ വന്നു. അനു ഇമ്മാനുവലിന് പകരം കാര്‍ത്തിക മുരളീധരന്‍ എന്ന പുതിയ നായിക എത്തി. അനു ഇമ്മാനുവലിനെ അഭിനയം അറിയാത്തതിനാല്‍ പുറത്താക്കിയതാണെന്നും അതല്ല നടി സ്വമേധയാ പിന്മാറിയതാണെന്നും വാര്‍ത്തകളുണ്ടാ യിരുന്നു.
ഇപ്പോള്‍ അനു ഇമ്മാവനുല്‍ തന്നെ ഇക്കാര്യത്തില്‍ സ്ഥിരീകരണവുംമായി നേരിട്ട് രംഗത്തെ ത്തിയിരിക്കുകയാണ്. ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ദുല്‍ഖറിന്റെ ചിത്രം ഉപേക്ഷിച്ചു എന്നാണ് അനു ഇമ്മാനുവല്‍ ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്. ഇപ്പോള്‍ ഓക്‌സിജന്‍ എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരി ക്കുകയാണ് അനു. ഗോപിചന്ദാണ് നായകന്‍. ഇത് രണ്ടാം തവണയാണ് അനു ഇമ്മാനുവിലിന് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം നഷ്ടമാകുന്നത്. നേരത്തെ ചാര്‍ലി എന്ന ചിത്ര ത്തിനല്‍ ദുല്‍ഖറിന്റെ നായിക യായി വിളിച്ചിട്ടും അനുവിന് അഭിനയി ക്കാന്‍ കഴിഞ്ഞിരുന്നില്ല.