ദേശീയ ഷട്ടില്‍ ബാഡ്മിന്റണ്‍:ശ്രുതിയ്ക്കു മികച്ചനേട്ടം

PKD-SHATTLEമുട്ടിക്കുളങ്ങര: ഭിന്നശേഷിയുള്ള കുട്ടികളുടെ കായികവളര്‍ച്ചയ്ക്കായി ഈമാസം 22 മുതല്‍ 27 വരെ സ്‌പെഷല്‍ ഒളിമ്പിക്‌സ് ഭാരതിന്റെ നേതൃത്വത്തില്‍ കേരളഘടകത്തിന്റെ ആതിഥേയത്വത്തില്‍ തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ ദേശീയ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നടത്തി.സ്‌പെഷല്‍ ഒളിമ്പിക്‌സ് കേരള ടീമില്‍നിന്നും നാലു കുട്ടികള്‍ പങ്കെടുത്തതില്‍ പാലക്കാട് ജില്ലയിലെ ജ്യോതിനിലയം സ്കൂള്‍ ഫോര്‍ മെന്റലി ചാലഞ്ച്ഡിലെ വിദ്യാര്‍ഥിനി എം.എസ്.ശ്രുതി സിംഗിള്‍സില്‍ സില്‍വറും ഡബിള്‍സില്‍ വെങ്കലവും കരസ്ഥമാക്കി.

കോങ്ങാട് മേലക്കളം സുബ്രഹ്്മണ്യന്റെയും വാസന്തിയുടെയും മകളാണ്. 23 സംസ്ഥാനങ്ങളില്‍നിന്നുള്ള ഭിന്നശേഷിക്കാര്‍ പങ്കെടുത്ത ഗെയിംസില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലാണ് ശ്രുതി ഈ നേട്ടം കരസ്ഥമാക്കിയത്.

Related posts