നടി പ്രേമ വിവാഹമോചനത്തിന്..

premaമലയാളവും തമിഴും ഉള്‍പ്പെടെ ഒട്ടേറെ തെന്നിന്ത്യന്‍ സിനിമകളില്‍ നായികയായ നടി പ്രേമയും വിവാഹമോചനത്തിന്. ഭര്‍ത്താവും സോഫ്റ്റ് വെയര്‍ എന്‍ജിനിയറു മായ ജീവന്‍ അപ്പാച്ചുവുമായുള്ള ഭാര്യാഭര്‍ത്തൃബന്ധം ഒഴിവാക്കാന്‍ ഇവര്‍ കോടതിയിലെത്തി. ദീര്‍ഘനാളായി ഇരുവരും പിരിഞ്ഞു താമസിക്കുകയാ ണെന്നാണ് വിവരം.

ബുധനാഴ്ച ഇവര്‍ സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജി സ്വീകരിച്ച കുടുംബക്കോടതി ഇരുവരേയും കൗണ്‍സലിംഗ് സെന്ററില്‍ അയച്ചു. പിന്നീട് ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. കുടക് സ്വദേശിയായ നെരവന്ദ ചെംഗപ്പ പ്രേമയും സോഫ്റ്റ്‌വെയര്‍ വ്യവസായിയും കംപ്യൂട്ടര്‍ വിദഗ്ധനുമായ അപ്പാച്ചുവും 2006 ലായിരുന്നു വിവാഹിതരായത്.

അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും ഏതാനും വര്‍ഷങ്ങളായി വേറെ വേറെ വീടുകളിലാണ് താമസം. സവ്യസാചി എന്ന കന്നഡ സിനിമയിലൂടെ ദക്ഷിണേ ന്ത്യന്‍ സിനിമയില്‍ അരങ്ങേ റിയ പ്രേമ സൂപ്പര്‍താരം മോ ഹന്‍ലാലിന്റെ നായിക യായി ദി പ്രിന്‍സ് എന്ന ചിത്രത്തിലൂ ടെയാണ് മല യാളത്തില്‍ എത്തിയത്. പിന്നീട് ജയറാം നായക നായി വന്‍ ഹിറ്റായി മാറിയ ദൈവ ത്തിന്റെ മകനിലും പ്രേമ ശ്രദ്ധേയമായ കഥാപാത്രമായി എത്തിയിരുന്നു.

Related posts