നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം: പരാതി ലഭിച്ചാല്‍ മാത്രമേ കേസെടുക്കാന്‍ സാധിക്കൂവെന്ന് പോലീസ്

KKD-FEEDINGമുക്കം: നവജാത ശിശുവിന് അന്ധവിശ്വാസത്തിന്റെ പേരില്‍ മുലപ്പാല് നിഷേധിച്ച സംഭവത്തില്‍ രേഖാമൂലം പരാതി ലഭിച്ചാല്‍ മാത്രമേ കേസെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പോലീസ്. ഇത്തരം പരാതിയുമായി ആരും ഇതുവരെ പോലീസിനെ സമീപിച്ചിട്ടില്ല. വിഷയത്തില്‍ സ്വമേധയാ കേസെടുക്കാന്‍ പോലീസിന് അധികാരവുമില്ലെന്ന് താമരശേരി ഡിവൈഎസ്പി കെ. അഷ്‌റഫ് “രാ്ഷ്ട്ര ദീപിക’യോട് പറഞ്ഞു. കുട്ടിക്ക് മുലപ്പാല്‍ നല്‍കാത്തതുമായി ബന്ധപ്പെട്ട് ഇതുവരെ ചൈല്‍ഡ് ലൈനോ ബാലാവകാശ കമ്മീഷനോ പോലീസിന് പരാതി നല്‍കിയിട്ടില്ല.

സംഭവം ഏറെ വിവാദമായപ്പോള്‍ ഇന്നലെ മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം ഇടപ്പെട്ടെങ്കിലും നിയമനടപടിക്ക് വേണ്ട രീതിയിലുള്ള പ്രവര്‍ത്തനങ്ങളുണ്ടായിട്ടില്ല. പോലീസിന് പരാതി ലഭിച്ചാല്‍ കേസെടുത്ത് ഇന്നഏതന്നെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. ഓമശേരി സ്വദേശിയായ യുവാആഋണ് കഴിഞ്ഞ ദിവസം മുക്കം ഇഎംഎസ് സഹകരണ ഹോസ്പിറ്റലില്‍ പിറന്ന തന്റെ കുഞ്ഞിന് അഞ്ചുനേരത്തെ ബാങ്ക് കേള്‍ക്കാതെ മുലപ്പാല്‍ നല്‍കാന്‍ പാടില്ലെന്ന് പറഞ്ഞത്. ഇതോടെ ആശുപത്രി അധികൃതരും പോലീസും ഇടപെെട്ടങ്കിലും അബ്ദുറഹിമാന്‍ മുലപ്പാല് നല്‍കുന്നത് എതിര്‍ക്കുകയായിരുന്നു. അതിനിടെ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കുട്ടിക്ക് മുലപ്പാല്‍ നല്‍കി.

കുട്ടിക്ക് മുലപ്പാല്‍ നല്‍കുന്നത് തടയുന്നതിനായി വീട്ടില്‍ ബന്ധുക്കളടക്കം കാവല്‍ നിന്നിരുന്നതായും പറയപ്പെടുന്നു. നേരത്തെ ഇയാളുടെ ആദ്യ കുട്ടിക്കും ഇത്തരത്തില്‍ ആഞ്ച് ബാങ്കിന് ശേഷമാണ് മുലപ്പാല്‍ നല്‍കിയിരുന്നതെന്ന് യുവാവ് സംഭവദിവസം തന്നെ പോലീസിനോട് പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചേന്ദമംഗല്ലൂര്‍ സ്വദേശിയായ ഒ. നസീറുദ്ദീന്‍ മുഖ്യമന്ത്രിക്ക് സോഷ്യല്‍ മീഡിയ വഴി പരാതി നല്‍കിയിട്ടുണ്ട്. സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് തണുത്ത പ്രതികരണമുണ്ടാക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Related posts