നാടന്‍ തോക്ക് പിടികൂടിയ സംഭവം:അന്വേഷണം ഊര്‍ജിതം

knr-gunഇരിട്ടി: തില്ലങ്കേരി വാഴക്കാലില്‍ നിന്നും ഒറ്റക്കുഴല്‍ നാടന്‍ തോക്ക് പിടികൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ആശാരിപ്പണിക്കാരനായ തില്ലങ്കേരി ആലയാട് സ്വദേശി പുരുഷോത്തമനാണു തോക്കിന്റെ ഉടമയെന്നു പോലീസ് പറഞ്ഞു.  ആര്‍എസ്എസ് പ്രവര്‍ത്തകനായ ഇയാള്‍ വാഴക്കാലിലെ ബന്ധു വീട്ടില്‍ തോക്കുമായി എത്തിയതായിരുന്നു.

പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു മുഴക്കുന്ന് എസ്‌ഐ പി.എ. ഫിലിപ്പിന്റെ നേതൃത്വത്തി ലെത്തിയ പോലീസ് സംഘത്തെ കണ്ടയുടന്‍ ഇയാള്‍ തോക്ക് ഉപേക്ഷിച്ച് ഓടി രക്ഷ പ്പെടുകയായിരുന്നു. വീടിന്റെ പുറകുവശത്തെ വിറകുപുരയില്‍ നിന്നും ചാക്കില്‍ പൊതിഞ്ഞ നിലയില്‍ പോലീസ് തോക്ക് കണ്ടെടുത്തു.   തോക്ക് കസ്റ്റഡിയിലെടുത്ത പോലീസ് ഇയാള്‍ക്കു വേണ്ടി തെരച്ചില്‍ ആരംഭിച്ചു.

Related posts