നാദാപുരം: നാദാപുരം എ എസ് പി ഓഫീസ് കെട്ടിടം ചോര്‍ന്നൊലിച്ച് അപകടാവസ്ഥയില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലീസ് സ്റ്റേഷനായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം അപകടാവസ്ഥയിലായതോടെ ഉപേക്ഷിച്ചതായിരുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം ബ്രിട്ടീഷുകാരുടെ ഭരണ കാലത്തുള്ളതാണ്. പോലീസ് സ്റ്റേഷനായിരുന്ന കെട്ടിടത്തില്‍ മൂന്ന് വര്‍ഷം മുമ്പാണ് ഡി.വൈ.എസ്.പി ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്. കെട്ടിടം മോടികൂട്ടി എന്നല്ലാതെ കാര്യമായ അറ്റകുറ്റ പണികള്‍ നടത്തിയില്ല.
മൂന്ന് മുറികളുളള കെട്ടിടത്തിന്റെ പിന്‍ഭാഗം കാല വര്‍ഷത്തില്‍ ചോര്‍ന്നൊലിക്കുക പതിവാണ്.മഴയില്‍ നിന്ന് രക്ഷതേടാനായി ഓടിട്ട മേല്‍ക്കൂരക്ക് മുകളില്‍ പോലീസുകാര്‍ മുന്‍കൈ ടാര്‍പോളിന്‍ വിരിച്ചിരിക്കുകയാണ്. കഴിഞ്ഞ മഴയില്‍ ഓഫീസിലെ ഫയലുകളും മറ്റും നനഞ്ഞ് നശിച്ചിരുന്നു.
ഇക്കാര്യം നിരവധി തവണ ഉന്നത പോലീസ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നാളിതുവരെ ആയിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല. ഐ പി എസ് ഓഫീസര്‍ ഉള്‍പ്പെടെ പത്തോളം പേരാണ് ടാര്‍പോളിന്‍ ഷീറ്റിന്റെ ചുവട്ടില്‍ മഴ നനയാതെ കഴിഞ്ഞ് കൂടുന്നത്. കെട്ടിടത്തിന് സമീപത്ത് തന്നെ ഏത് നിമിഷവും വീഴാവുന്ന പാകത്തില്‍ കൂറ്റന്‍ മരങ്ങളും നിലവിലുണ്ട്. കാല പഴക്കത്തിനൊപ്പം ചേര്‍ച്ചാ ഭീഷണിയും കൂടി ആയതോടെ പോലീസുകാര്‍ ജീവന് പണയം വെച്ചാണ് ജോലിചെയ്യുന്നത്.