വ​ലി​യ ചോ​ദ്യ​ചി​ഹ്നം

മു​ല്ല​പ്പെ​രി​യാ​ര്‍ കേ​ര​ള​ത്തി​ന്‍റെ നെ​റു​ക​യി​ലേ​ക്ക് അ​സ്ത്രം പോ​ലെ ചൂ​ണ്ടി നി​ല്‍​ക്കു​ന്ന ഡെ​മോ​ക്ലീ​സി​ന്‍റെ വാ​ള്‍ ആ​ണെ​ന്നു​ള്ള അ​റി​വ് ഇ​ന്നോ ഇ​ന്ന​ലെ​യോ ഉ​ള്ള​ത​ല്ല.

ആ ​അ​റി​വ് ഇ​ത്ര​യും സ​ത്യ​സ​ന്ധ​മാ​യി​രു​ന്നി​ട്ടും എ​ന്തു​കൊ​ണ്ട് അ​താ​ത് കാ​ല​ങ്ങ​ളി​ല്‍ മാ​റി​മ​റി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന ഗ​വ​ണ്‍​മെ​ന്‍റു​ക​ളോ കോ​ട​തി​ക​ളോ അ​തി​ന്‍റെ ഭ​യാ​ന​ക​മാ​യ വ​ശ​ങ്ങ​ളി​ലേ​ക്ക് ഒ​രു എ​ത്തി​നോ​ട്ടം ന​ട​ത്തു​ന്നി​ല്ല ? ഇ​തൊ​രു വ​ലി​യ ചോ​ദ്യ​ചി​ഹ്ന​മാ​ണ്.​

ഞാ​ന്‍ കോ​ട​തി​ക​ളെ​യോ നി​യ​മ വ്യ​വ​സ്ഥ​ക​ളെ​യോ പ​ഴി​ചാ​രു​ക​യ​ല്ല. മ​റി​ച്ച് ഇ​പ്പോ​ഴു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ ന​മു​ക്ക് എ​ന്തു ചെ​യ്യാ​ന്‍ ക​ഴി​യും ?

ഇ​തി​നെ​ക്കു​റി​ച്ച് വ​ലി​യ പ​ഠ​നം ഉ​ള്ള ആ​ള്‍​ക്കാ​രു​ടെ, ടി​വി​യി​ല്‍ വ​രു​ന്ന ഡി​ബേ​റ്റു​ക​ള്‍ കേ​ള്‍​ക്കു​മ്പോ​ള്‍ എ​നി​ക്ക് തോ​ന്നു​ന്ന അ​ഭി​പ്രാ​യം. അ​തി​ല്‍ ചി​ല​ര്‍ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ ഒ​രു ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​ന് വ​ഴി​തെ​ളി​യുമെന്നാണ്. -ഭ​ദ്ര​ൻ

Related posts

Leave a Comment