നിയമസഭാ തെരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം 22നു തുടങ്ങും, 29നാണു പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി

nominationതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ 22 മുതല്‍ ഒരാഴ്ച വരെ സമര്‍പ്പിക്കാം. 29നാണു പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

തെരഞ്ഞെടുപ്പു വിജ്ഞാപനം 22നു പുറത്തിറങ്ങുന്നതോടെയാണു സ്ഥാനാര്‍ഥികള്‍ക്കു പത്രികകളും സമര്‍പ്പിക്കാന്‍ കഴിയുന്നത്. സംസ്ഥാനത്തെ മൂന്നു മുന്നണികളുടെ സ്ഥാനാര്‍ഥികളും ഏറെക്കുറെ മത്സരരംഗത്തു സജീവമായിക്കഴിഞ്ഞു. നേരത്തെ സ്ഥാനാര്‍ഥിയായവര്‍ മണ്ഡലത്തിന്റെ മുഴുവന്‍ പ്രദേശത്തും രണ്ടും മൂന്നും തവണ ജനങ്ങളെ നേരിട്ടു കണ്ടു വോട്ട് അഭ്യര്‍ഥിക്കുന്നതിനായി പര്യടനം നടത്തിയിരുന്നു. ഇനി പത്രിക സമര്‍പ്പിക്കാനുള്ള നടപടികള്‍ക്കു തുടക്കമാകുകയാണ്.

ഓരോ മണ്ഡലത്തിനും റിട്ടേണിംഗ് ഓഫീസര്‍മാരെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസര്‍മാരെയും നിശ്ചയിച്ചിട്ടുണ്ട്. ഇവര്‍ക്കു മുന്‍പാകെയാണു പത്രികകള്‍ സമര്‍പ്പിക്കേണ്ടത്. 140 മണ്ഡലങ്ങളിലായി 140 റിട്ടേണിംഗ് ഓഫീസര്‍മാരെയും അത്രയും തന്നെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരെയും നിശ്ചയിച്ചിട്ടുണ്ട്. പത്രികകളുടെ സൂക്ഷ്മപരിശോധന 30നു നടക്കും. മേയ് രണ്ടു വരെ പത്രികകള്‍ പിന്‍വലിക്കാന്‍ അവസരമുണ്ട്. 16നാണു വോട്ടെടുപ്പു നടക്കുന്നത്. 19നു രാവിലെ എട്ടു മുതല്‍ വോട്ട് എണ്ണി തുടങ്ങും. അര മണിക്കൂറിനുള്ളില്‍ ഫലം അറിഞ്ഞുതുടങ്ങും.

Related posts