നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭയുടെ 2016-17 സാമ്പത്തിക വര്‍ഷത്തിലെ 35 കോടി രൂപയുടെ കരട് പദ്ധതി രേഖ വികസന സെമിനാറില്‍ അവതരിപ്പിച്ചു . ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍.മധു കരട് പദ്ധതി രേഖ അവതരിപ്പിച്ചത് .
കാര്‍ഷിക കര്‍മ്മസേന , ജൈവപച്ചക്കറി കൃഷി, കാര്‍ഷിക വിപണി , വൈഫൈ സംവിധാനം , നഗരസഭ ഓഫീസിന് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ , പാലിയേറ്റീവ് കെയര്‍ പദ്ധതികള്‍, പകല്‍വീട് , ബഡ്‌സ് സ്കൂള്‍, ആംഗന്‍വാടികള്‍ക്ക് കെട്ടിടം , കൊതുക്, പ്ലാസ്റ്റിക് നിവാരണം , ബയോഗ്യാസ് പ്ലാന്റ് , നാന്നൂറ് പേര്‍ക്ക് വീട് നിര്‍മിക്കുന്നതിന് മൂന്നു ലക്ഷം രൂപ വീതം ധനസഹായം , ഗാര്‍ഹിക പൈപ്പ് കണക്ഷന്‍, എല്ലാ വീടുകള്‍ക്കും വൈദ്യുതി , കുടിവെള്ള പദ്ധതികളുടെ വിപുലീകരണം, തൊഴില്‍ രഹിതര്‍ക്ക് ഓട്ടോറിക്ഷ, പുനരധിവാസ കോളനി അറ്റകുറ്റപണി , എല്‍ ഇ ഡി തെരുവുവിളക്കുകള്‍, ടൗണ്‍ ഹാളിന്റെ വികസനം , 81 റോഡുകളുടെ പുനര്‍നിര്‍മാണം തുടങ്ങി 35 കോടി രൂപയുടെ പദ്ധതികളാണ് കരട് പദ്ധതി രേഖയിലൂടെ അവതരിപ്പിച്ചത് .